എന്റെ സിനിമകളുടെ പേരില്‍ പരാതികളൊന്നും വന്നിട്ടില്ല! എന്റെ സിനിമാലോകത്ത് സ്ത്രീകള്‍ സുരക്ഷിതരായിരിക്കും! നയം വ്യക്തമാക്കി പൃഥിരാജ്

എന്റെ സിനിമാ ലോകത്ത് സ്ത്രീകള്‍ സുരക്ഷിതരായിരിക്കുമെന്ന് നടന്‍ പൃഥ്വിരാജ്. പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥിരാജ് ഇക്കാര്യം പറഞ്ഞത്. സിനിമകളില്‍ സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് തന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് യാതൊരു പരാതിയുമുണ്ടാവില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്ന പ്രസ്താവന പൃഥ്വിരാജ് നടത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സിനിമയിലെ സ്ത്രീകള്‍ ഉയര്‍ത്തിയിരുന്നു. സിനിമയെ, പ്രത്യേകിച്ച് മലയാള സിനിമയെ ശുദ്ധീകരിക്കാന്‍ താങ്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ചോദ്യത്തിന് ഉത്തരമായാണ് പൃഥിരാജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എനിക്ക് സംസാരിക്കാന്‍ കഴിയുന്നത് എന്റെ സിനിമകളെക്കുറിച്ച് മാത്രമാണ്. മറ്റ് സിനിമകളും മറ്റ് തരത്തിലുള്ള ആള്‍ക്കാരുമുണ്ട്.

എന്റെ സിനിമകളുടെ പേരില്‍ പരാതികളൊന്നും വന്നിട്ടില്ല. എന്റെ സിനിമകളില്‍നിന്ന് അത്തരം പരാതികള്‍ ഉണ്ടാവില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരാം. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടിക്കുവേണ്ടി പൊതുവേദിയില്‍ സംസാരിക്കാനും അമ്മ പോലുള്ള സിനിമാ സംഘടനകളില്‍ ശക്തമായ നിലപാട് സ്വീകരിക്കാനും മുന്നോട്ടു വന്നത് പൃഥ്വിരാജായിരുന്നു. പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പൃഥ്വിക്ക് കൈയടി നേടിക്കൊടുത്ത സംഭവങ്ങളായിരുന്നു അതെല്ലാം.

 

Related posts