നായിക മീര നന്ദന്‍ വിവാഹിതയാകുന്നു വരന്‍ ലണ്ടനില്‍ നിന്നോ?

ജനപ്രിയ താരം ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അവതാരികയായി എത്തി പിന്നീട് നായികയായി മാറിയ മീര നന്ദന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി.

താരമിപ്പോള്‍ ദുബായില്‍ ആര്‍ജെ ആണ്. സിനിമയില്‍ നിന്ന് കുറച്ചു കാലങ്ങളായി വിട്ടു നിന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവ സാനിധ്യമാണ്.

ഇപ്പോഴിതാ താരം വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഇതിനോടകം വൈറലായി.

ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജു ആണ് വരന്‍. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

മഞ്ഞയില്‍ പച്ച ബോര്‍ഡറുള്ള സാരിയില്‍ അതീവ സുന്ദരിയായിരുന്നു താരം. കഴുത്തിലണിഞ്ഞ പാലക്കാ മാലയും താരത്തിന്റെ മാറ്റ് കൂട്ടി.

Related posts

Leave a Comment