ഫയര്‍ഫോഴ്‌സ് പിടിച്ചത് പുലിവാല്‍! കിണറ്റില്‍വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആള്‍ കിണറ്റില്‍ കുടുങ്ങി; പൂച്ചയെ രക്ഷപ്പെടുത്താതെ കയറില്ലെന്ന് യുവാവിന്റെ വാശി; ഒടുവില്‍…

വെ​ഞ്ഞാ​റ​മൂ​ട് : കി​ണ​റ്റി​ൽ​വീ​ണ പൂ​ച്ച​യെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ ആൾ കി​ണ​റ്റി​ൽ കു​ടു​ങ്ങി. പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്താ​തെ ക​യ​റി​ല്ലെന്ന് ഇയാൾ വാ​ശി​ പിടിച്ചത് അ​ഗ്നി​ര​ക്ഷാ​സേ​നയെ കുഴക്കി.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ന​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കി​ണ​റ്റി​ലി​റ​ങ്ങി​യ യു​വാ​വി​നെ​യും പൂ​ച്ച​യേ​യും വ​ല​യു​പ​യോ​ഗി​ച്ച് അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.​

മേ​ലാ​റ്റ്മൂ​ഴി ക​രി​ങ്കു​റ്റി​ക്ക​ര ഭാ​ഗ​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി പത്തിനാ​യി​രു​ന്നു സം​ഭ​വം. ക​രി​ങ്കു​റ്റി​ക്ക​ര, ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി വീ​ട്ടി​ൽ ബി​ജു (40)വാ​ണ് കി​ണ​റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്.

സ്ഥ​ല​ത്തെ പ​ഞ്ചാ​യ​ത്ത് കി​ണ​റ്റി​ലാ​ണ് പൂ​ച്ച വീ​ണ​ത്. കി​ണ​റ്റി​ലി​റ​ങ്ങി​യ ബി​ജു കു​റേ​സ​മ​യം​ക​ഴി​ഞ്ഞും തി​രി​കെ ക​യ​റി​വ​രാ​ത്ത​തി​നെ​തു​ട​ർ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ കി​ണ​റ്റി​ലി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സേ​നാം​ഗ​ങ്ങ​ൾ കി​ണ​റ്റി​നു​ള്ളി​ലേ​ക്ക് റോ​പ്പ് എ​റി​ഞ്ഞു​കൊ​ടു​ത്ത​ശേ​ഷം ക​യ​റി​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​യാ​ൾ കൂ​ട്ടാ​ക്കി​യി​ല്ല. കി​ണ​റ്റി​നു​ള്ളി​ൽ പൂ​ച്ച​യെ ത​പ്പി​ന​ട​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

തു​ട​ർ​ന്ന് ഫ​യ​ർ ആൻഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ അ​ജീ​ഷ് കു​മാ​ർ കി​ണ​റ്റി​ലേ​ക്കി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ന​യ ശ്ര​മ​ത്തി​നി​ടെ ബി​ജു​വി​നെ​യും പൂ​ച്ച​യേ​യും വ​ല​യി​ൽ​ക​യ​റ്റി റോ​പ്പ് ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ച് പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ഇ​യാ​ളെ നൂ​റ്റി എ​ട്ട് ആംബുല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കേ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Related posts

Leave a Comment