മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്! ആ​യു​ധ​ങ്ങ​ളും ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ വീ​ണ്ടും അ​ക്ര​മം. ബെ​ഥേ​ല്‍, കോ​ട്രു​ക് അ​ട​ക്ക​മു​ള്ള ഗ്രാ​മ​ങ്ങ​ള്‍​ക്കു സ​മീ​പ​മു​ള്ള കു​ന്നു​ക​ളി​ല്‍ വെ​ടി​വ​യ്പു​ണ്ടാ​യി. പ​ല​യി​ട​ത്തും ഇ​പ്പോ​ഴും വെ​ടി​വ​യ്പു തു​ട​രു​ക​യാ​ണ്.


ബി​ഷ്ണു​പു​രും ചു​രാ​ച​ന്ദ്പു​രും അ​ട​ക്ക​മു​ള്ള സം​ഘ​ര്‍​ഷ​മേ​ഖ​ല​ക​ളി​ല്‍ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​യു​ധ​ങ്ങ​ളും ല​ഹ​രി​മ​രു​ന്നു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ഗ്ര​നേ​ഡു​ക​ള്‍, തോ​ക്കു​ക​ള്‍, വെ​ടി​യു​ണ്ട​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
അ​തേ​സ​മ​യം ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള 11 കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ സി​ബി​ഐ 53 അം​ഗ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു.

ഇ​തി​ല്‍ 29 പേ​ര്‍ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഇ​ത്ര​യ​ധി​കം വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി സി​ബി​ഐ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

Related posts

Leave a Comment