കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യ്ക്ക് വ​ധ​ഭീ​ഷ​ണി ! ര​ണ്ടു പേ​ർ പി​ടി​യി​ൽ

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ നീ​ര​ജ് ശ​ർ​മ​യെ​യും അ​മ്മ​യെ​യും വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഔ​റം​ഗ​ബാ​ദ് ഗ്രാ​മ​വാ​സി​യാ​യ ബ​ൻ​സി​ലാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി ദി​നേ​ശ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മി​ൽ​ക്ക് ഡ​യ​റി ന​ട​ത്തി​പ്പു​കാ​ര​നാ​ണ് ബ​ൻ​സി​ലാ​ൽ.

ഫ​രീ​ദാ​ബാ​ദി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് നീ​ര​ജ് ശ​ർ​മ. ചൊ​വ്വാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം സ​ര​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി ന​ൽ​കി​യ​ത്.

എം​എ​ൽ​എ​യു​ടെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ കാ​ര​ണം പാ​ർ​വ​തി​യ കോ​ള​നി​യി​ലു​ള്ള പ​ശു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ത​നി​ക്കു പു​റ​ത്താ​കേ​ണ്ടി വ​രി​ക​യും ധാ​രാ​ളം സാ​മ്പ​ത്തി​ക ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തെ​ന്നും അ​തി​നാ​ലാ​ണ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നും ബ​ൻ​സി​ലാ​ൽ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

Related posts

Leave a Comment