മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്! ആ​യു​ധ​ങ്ങ​ളും ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ വീ​ണ്ടും അ​ക്ര​മം. ബെ​ഥേ​ല്‍, കോ​ട്രു​ക് അ​ട​ക്ക​മു​ള്ള ഗ്രാ​മ​ങ്ങ​ള്‍​ക്കു സ​മീ​പ​മു​ള്ള കു​ന്നു​ക​ളി​ല്‍ വെ​ടി​വ​യ്പു​ണ്ടാ​യി. പ​ല​യി​ട​ത്തും ഇ​പ്പോ​ഴും വെ​ടി​വ​യ്പു തു​ട​രു​ക​യാ​ണ്. ബി​ഷ്ണു​പു​രും ചു​രാ​ച​ന്ദ്പു​രും അ​ട​ക്ക​മു​ള്ള സം​ഘ​ര്‍​ഷ​മേ​ഖ​ല​ക​ളി​ല്‍ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​യു​ധ​ങ്ങ​ളും ല​ഹ​രി​മ​രു​ന്നു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഗ്ര​നേ​ഡു​ക​ള്‍, തോ​ക്കു​ക​ള്‍, വെ​ടി​യു​ണ്ട​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.അ​തേ​സ​മ​യം ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള 11 കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ സി​ബി​ഐ 53 അം​ഗ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. ഇ​തി​ല്‍ 29 പേ​ര്‍ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഇ​ത്ര​യ​ധി​കം വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി സി​ബി​ഐ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

Read More

അ​മേ​രി​ക്ക​യി​ലും ഫ്രാ​ന്‍​സി​ലും ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ആ​റു മ​ര​ണം ! അ​മേ​രി​ക്ക​യി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ക്കു​ന്ന 230-ാം വെ​ടി​വ​യ്പ്പ് ആ​ക്ര​മ​ണം…

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ മി​സോ​റി സം​സ്ഥാ​ന​ത്ത് ന​ട​ന്ന വെ​ടി​വ​യ്പ്പി​ല്‍ സം​ഗീ​ത​ജ്ഞ​നാ​യ ജേ​സ​ണ്‍ മ​ക്കോ​ണ​ല്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. കാ​ന്‍​സ​സ് സി​റ്റി​യി​ലെ ക്ലൈ​മാ​ക്‌​സ് ലോ​ഞ്ച് നി​ശാ​ക്ല​ബി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മ​ര​ണ​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹം ക്ല​ബി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യെ​തെ​ന്നും മ​റ്റൊ​രാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ക്കു​ന്ന 230-ാം വെ​ടി​വ​യ്പ് ആ​ക്ര​മ​ണ​മാ​ണി​ത്. തെ​ക്ക​ന്‍ ഫ്രാ​ന്‍​സി​ലെ മാ​ഴ്‌​സേ ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ലും മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ശാ​ക്ല​ബി​ല്‍​നി​ന്നു പു​റ​ത്തു​വ​ന്ന് കാ​റി​ല്‍ ക​യ​റി​യ അ​ഞ്ചു പേ​രെ ല​ക്ഷ്യ​മി​ട്ടാ​ണു വെ​ടി​വ​യ്പു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​നു മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഹി​ജാ​ബ് വി​രു​ദ്ധ പ്ര​ക്ഷോ​ഭം ആ​ളി​ക്ക​ത്തു​ന്നു ! മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ കൂ​ട്ട​വെ​ടി​വ​യ്പ്പും സ്ത്രീ​ക​ള്‍​ക്കെ​തി​രേ മ​ര്‍​ദ്ദ​ന​വും; വീ​ഡി​യോ…

ഇ​റാ​നി​ല്‍ ഹി​ജാ​ബ് വി​രു​ദ്ധ പ്ര​ക്ഷോ​ഭം ക​ത്തി​പ്പ​ട​രു​ന്ന​തി​നി​ട​യി​ല്‍ മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ച് ഇ​റാ​നി​യ​ന്‍ സു​ര​ക്ഷാ സേ​ന. ടെ​ഹ്റാ​നി​ലെ മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ പ്ര​ക്ഷോ​ഭ​ക​ര്‍ ഹി​ജാ​ബ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കു​മ്പോ​ഴാ​ണ് സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. വെ​ടി​വ​യ്പ്പി​ന് പി​ന്നാ​ലെ ജ​ന​ങ്ങ​ള്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നു കൂ​ട്ട​ത്തോ​ടെ ഓ​ടു​ന്ന​തി​ന്റേ​യും മ​റ്റും വീ​ഡി​യോ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. സു​ര​ക്ഷാ സേ​നാ അം​ഗ​ങ്ങ​ള്‍ ട്രെ​യി​നി​ന​ക​ത്തു ക​യ​റി ബാ​റ്റ​ണ്‍ കൊ​ണ്ട് സ്ത്രീ​ക​ളെ അ​ടി​ക്കു​ന്ന​തും നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്ന​തും അ​ട​ക്ക​മു​ള്ള വീ​ഡി​യോ​യും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. അ​തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പ്പു​മു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​റാ​ന്റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഖു​സെ​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കും സു​ര​ക്ഷാ സേ​ന​യ്ക്കു​മെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​റാ​ന്റെ വ​സ്ത്ര​ധാ​ര​ണ രീ​തി അ​നു​സ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത 22കാ​രി​യാ​യ മ​ഹ്സ അ​മീ​നി കൊ​ല്ല​പ്പെ​ട്ട​തി​നു ശേ​ഷം ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ല്‍ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​മ​ര​ത്തോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച നി​ര​വ​ധി…

Read More

സിനിമാസ്‌റ്റൈലില്‍ കാറിലെത്തി ടൂറിസ്റ്റ് ബസിനു നേരെ തുരുതുരാ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി സംഘം ! ഞെട്ടിവിറച്ച് ബസിലുണ്ടായിരുന്നവര്‍; രാമനാട്ടുകരയില്‍ നടന്ന അത്യന്ത്യം നാടകീയമായ സംഭവങ്ങള്‍ ഇങ്ങനെ…

രാമനാട്ടുകര: വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം നീണ്ടത് നാടകീയ സംഭവങ്ങളിലേക്ക്.സംഘര്‍ഷത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ടൂറിസ്റ്റ് ബസിനു നേരെ തുരുതുരു വെടിയുതിര്‍ക്കുകയായിരുന്നു. കോഴിക്കോട് രാമനാട്ടുരകരയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. കാറിലെത്തിയ സംഘമാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചത്. വാഹനം മറികടന്നതിനെ ചൊല്ലിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. രണ്ട് വിദ്യാര്‍ത്ഥികളെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 1 മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് സംഭവം. കാറിലെത്തിയ വിദ്യാര്‍ഥികള്‍ മലപ്പുറം ഭാഗത്തേക്കു പോയ ടൂറിസ്റ്റ് ബസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ ദേശീപാതയിലൂടെ കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പലതവണ ബസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിര്‍ത്തു. ബസ് ജീവനക്കാരാണ് ഫറോക്ക് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ…

Read More

അംബാസിഡര്‍ കരീഷ്മാ കപൂര്‍ !ലീന മരിയ പോളിന്റെ സ്ഥാപനത്തില്‍ നടക്കുന്ന ബിസിനസ് കള്ളപ്പണം വെളുപ്പിക്കലോ ? വെടിവെപ്പിനു പിന്നില്‍ പഴയ ‘ചങ്ക്’ ! പരസ്യത്തിനായി ചിലവിടുന്ന കോടികള്‍ എവിടെ നിന്ന്…

നടി ലീന മരിയ പോളിന്റെ സ്ഥാപനമായ നെയില്‍ ആര്‍ട്ടിസ്ട്രിയുടെ നടത്തിപ്പിനെക്കുറിച്ച് ദുരൂഹതയേറുന്നു. സ്ഥാപനത്തിന്റെ പരസ്യവിപണനത്തിനായി മാത്രം കോടികളാണ് ചിലവിടുന്നത്. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്മാ കപൂറാണ്. അത്ര വരുമാനമില്ലാത്ത സ്ഥാപനത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചിരുന്നോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ബിസിനസിന്റെ പിന്നില്‍ നടക്കുന്ന കള്ളപ്പണ ഇടപാടുകളെപ്പറ്റിയും പോലീസിനു സംശയമുണ്ട്. ഒരു പോളിഷിംഗിന് 8,000 രൂപ മുതലാണു നിരക്ക്. സെലിബ്രിറ്റികളാണ് ഇടപാടുകാര്‍. ഇടപാടുകാരുടെ പാര്‍ട്ടികള്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ കരിഷ്മയും പങ്കെടുത്തിട്ടുണ്ട്. ഇതിനൊക്കെ ലക്ഷങ്ങളാണു ചെലവഴിച്ചിരുന്നതെന്നാണു വിവരം. വിദേശ ബ്രാന്‍ഡായ നെയില്‍ ആര്‍ട്ടിസ്ട്രിക്കു രാജ്യത്തു പല ശാഖകളുണ്ടെങ്കിലും കൊച്ചി ശാഖയുടെ നടത്തിപ്പാണു ലീനയ്ക്കുള്ളത്. കൊച്ചി പനമ്പിള്ളി നഗറിലുള്ള നെയില്‍ ആര്‍ട്ടിസ്ട്രി സലൂണില്‍ എത്തി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും വൈരാഗ്യമാണോ…

Read More

ബാങ്കോക്കില്‍ ഗുണ്ടാ സംഘങ്ങള്‍ ചേരിതിരിഞ്ഞ് തലങ്ങും വിലങ്ങും വെടിവെച്ചു; ഇടയില്‍ പെട്ടുപോയ ഇന്ത്യക്കാരന്‍ മരിച്ചു; സംഭവം ഇങ്ങനെ…

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ അക്രമികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിനിടയില്‍ പെട്ട രണ്ടു ടൂറിസ്റ്റുകള്‍ മരിച്ചു. ഒരാള്‍ ഇന്ത്യക്കാരനാണ്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗാഖ്രെജ് ധീരജ് (42) എന്ന ഇന്ത്യക്കാരനാണു കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിനു സമീപത്തു വച്ചായിരുന്നു ഇരു വിഭാഗം ഏറ്റുമുട്ടിയത്. എകെ47 ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു വെടിവയ്പ്. എന്നാല്‍ പ്രതികളിലാരെയും പിടികൂടാനായിട്ടില്ലെന്നു തായ് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍ ലാവോസില്‍നിന്നുള്ള ഇരുപത്തിയെട്ടുകാരനാണ്. പരുക്കേറ്റവരില്‍ രണ്ടു പേര്‍ തായ്ലന്‍ഡില്‍നിന്നുള്ളവരാണ്. ലാവോസില്‍നിന്നുള്ള ഒരാളും പരുക്കേറ്റു ചികിത്സയിലാണ്. ബാങ്കോക്കിലെ ഒരു മാളിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍നിന്നു ഭക്ഷണം കഴിച്ചു ടൂറിസ്റ്റുകള്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു വെടിവയ്പ്പ് ബസ് കാത്ത് പാര്‍ക്കിംഗ് സ്ഥലത്തു നില്‍ക്കുമ്പോള്‍ സമീപത്തെ സ്‌നൂക്കര്‍ ക്ലബില്‍നിന്ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. ഏതാനും സമയത്തിനകം ഇവര്‍ രണ്ടു വിഭാഗം തിരിഞ്ഞു സംഘട്ടനം തുടങ്ങി.…

Read More