ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി ഹോ​ബി​യാ​ക്കി ; ചി​ല​വു കു​റ​ഞ്ഞ​തും ആ​ന​ന്ദ​ക​ര​വു​മാ​ണ് മ​ത്സ്യ​കൃ​ഷിയെക്കുറിച്ച് ഷ​ണ്‍​മു​ഖ​ദാ​സ്  പറ‍യുന്നത്

വ​ട​ക്കാ​ഞ്ചേ​രി:​ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ൽ പ​റ​ന്പാ​യി വെ​ളാ​ങ്ക​ണ്ണി​ക്കു സ​മീ​പം ത​ണ്ടാ​ശേരി ഷ​ണ്‍​മു​ഖ​ദാ​സ് (62) ആ​ണ് 35 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നു ശേ​ഷം നാ​ട്ടി​ൽ എ​ത്തി മ​ത്സ്യ​കൃ​ഷി ഹോ​ബി​യാ​ക്കി ശ്ര​ദ്ധേ​യ​ന​ായ​ത്. സ്വ​യം തൊ​ഴി​ലി​നാ​യു​ള്ള അ​ന്വേ​ഷണ​ത്തി​ലൊ​ടു​വി​ലാ​ണ് മ​ത്സ്യ​കൃ​ഷി​യി​ൽ ആ​കൃ​ഷ്ട​നാ​യ​ത്.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റേയും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും മ​ത്സ്യം വ​ള​ർ​ത്തു​കേ​ന്ദ​ങ്ങ​ളി​ൽ എ​ത്തി പ​ഠ​നം ന​ട​ത്തി.​ അ​തി​നു ശേ​ഷ​മാ​ണ് വീ​ടി​നോ​ടു ചേ​ർ​ന്ന എ​ട്ടു സെ​ന്‍റ് സ്ഥ​ല​ത്ത് കു​ളം നി​ർ​മ്മി​ച്ച് ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ച​ത്.​ ക​രി​മീ​ൻ , അ​സാം വാ​ള, ഗി​ഫ്റ്റ് ഫി​ലോ​പ്പി​യ എ​ന്നീ ഇ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ത്സ​ങ്ങ​ളാ​ണ്കൃ​ഷി ചെ​യ്യു​ന്ന​ത് .ഫി​ഷ​റീ​സ് വ​കു​പ്പി​ൽ നി​ന്നും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഫാ​മി​ൽ നി​ന്നു​മാ​ണ് മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ ല​ഭ്യ​മാ​ക്കി​യ​ത്.

ഗ്രോ​വ​ൽ പ്രോ​ട്ടീ​ൻ അ​ട​ങ്ങി​യ ജൈ​വ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളാ​ണ് തീ​റ്റ​യാ​യി ന​ൽ​കു​ന്നു.​കൂ​ടാ​തെ ആ​ട്ട, ക​ട​ല​പ്പി​ണാ​ക്ക് പൊ​ടി, അ​സോ​ള പാ​യ​ൽ​എ​ന്നി​വ​യും ന​ൽ​കും.​പ്ര​ത്യേ​കം നി​ർമി​ച്ച കു​ള​ത്തി​ലാ​ണ് അ​സോ​ള പാ​യ​ൽ വ​ള​ർ​ത്തു​ന്ന​ത്. മൂ​ന്നു നേ​രം ഭ​ക്ഷ​ണം ന​ൽ​കും.​

രാ​വി​ലെ ഏ​ഴു​മ​ണി, പ​ക​ൽ 12, വൈ​കി​ട്ട് 5 എ​ന്നി​ങ്ങ​നെ​യാ​ന്ന് സ​മ​യ​ക്ര​മം.2500 ഓ​ളം മ​ത്സ്യ​ങ്ങ​ൾ കു​ള​ത്തി​ലു​ണ്ട്. ഡി​സം​ബ​റോ​ടെ ആ​ദ്യ വി​ള​വെ​ടു​പ്പു ന​ട​ത്തും. ജീ​വ​നു​ള്ള ഗു​ണ​മേ·​യേ​റി ജൈ​വ മ​ത്സ്യം ആ​വ​ശ്യ​ക്കാ​ർ​ക്കു ന​ൽ​കു​ക​യാ​ണ് മ​ത്സ്യ​കൃ​ഷി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. ചി​ല​വു കു​റ​ഞ്ഞ​തും ആ​ന​ന്ദ​ക​ര​വു​മാ​ണ് മ​ത്സ്യ​കൃ​ഷി എ​ന്ന് ഷ​ണ്‍​മു​ഖ​ദാ​സ് പ​റ​യു​ന്നു.

Related posts