പെ​ട്രോ​ൾ പമ്പിൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സ് എ​റി​ഞ്ഞു ത​ക​ർ​ത്ത നിലയിൽ; പരാതി നൽകി ഉടമ


വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ പെ​ട്രോ​ൾ പ​ന്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സ് ഉ​ട​മ നേ​താ​വി​ന്‍റെ ബ​സ് എ​റി​ഞ്ഞു ത​ക​ർ​ത്തു. ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫോ​റം തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ട്ര​ഷ​റ​റു​മാ​യ വി​പി​ൻ ആ​ല​പ്പാ​ട്ടി​ന്‍റെ തൃ​ശൂ​ർ- പാ​ല​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന സെ​ന്‍റ് ജോ​സ് ബ​സി​നു നേ​രെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ശ​ബ്ദം കേ​ട്ട് പ​ന്പി​ലെ ജീ​വ​ന​ക്കാ​ർ റോ​ഡി​ൽ നോ​ക്കി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടി​ല്ല. എ​ന്തെ​ങ്കി​ലും അ​പ​ക​ട​മാ​കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ബ​സ് ക​ഴു​കാ​ൻ എ​ത്തി​യ ആ​ളാ​ണ് ചി​ല്ല് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് ഉ​ട​മ​യെ വി​വ​ര​മ​റി​യ​ച്ച​ത്. ക​ല്ലു​ക​ളും ബ​സി​നു​ള്ളി​ലു​ണ്ട്.

വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വം ഉ​ണ്ടാ​യ സ​മ​യം ഒ​രു ബൈ​ക്ക് ക​ട​ന്നു പോ​യ​താ​യി പ​റ​യു​ന്നു. ബൈ​ക്കി​ന്‍റെ ന​ന്പ​ർ പ​രാ​തി​യി​ൽ കാ​ണി​ച്ചി​ട്ടു​ണ്ട്. കു​തി​രാ​നി​ലെ റോ​ഡ് ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് തൃ​ശൂ​ർ പാ​ല​ക്കാ​ട് റൂ​ട്ടി​ലെ ബ​സു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വ്വീ​സ് നി​ർ​ത്തി​വെ​ച്ചി​രു​ന്നു.​ഇ​തി​നെ തു​ട​ർ​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ളാ​കാം അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

Related posts