Set us Home Page

കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി ‘ചൂണ്ടയിടല്‍’ മത്സരവുമായി ഡിവൈഎഫ്‌ഐ ! രണ്ടു കടുങ്ങാലികളെ പിടികൂടിയ അനീഷ് വിജയി…

കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. തയ്യില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യില്‍മുക്ക് പുഴയിലായിരുന്നു മത്സരം. ചൂണ്ടയും ഇരയുമായി എത്തി 11 പേര്‍ പങ്കെടുത്തു. മത്സരം കാണാനും നിരവധി ആളുകളെത്തി. രണ്ട് കടുങ്ങാലി മീനുകളെ പിടികൂടിയ പൊന്ന്യം സ്വദേശി എം.അനീഷാണ് മത്സരത്തില്‍ വിജയിച്ചത്. എം.സുജേഷിനാണു രണ്ടാം സ്ഥാനം.

ഒരു മണിക്കൂറിനിടെ ഇരുവരും രണ്ട് കടുങ്ങാലി മീനുകളെ പിടികൂടിയതിനെത്തുടര്‍ന്നു മീനുകളുടെ തൂക്കം നോക്കിയാണു വിജയിയെ പ്രഖ്യാപിച്ചത്. 11 പേരില്‍ ആറുപേരുടെ ചൂണ്ടയില്‍ മീന്‍ കുരുങ്ങി. സിപിഎം പൊന്ന്യം ലോക്കല്‍ സെക്രട്ടറി ടി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. തയ്യില്‍ ബ്രാഞ്ച് സെക്രട്ടറി വി.രാജേഷ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി പി.റിനീഷ് പ്രസംഗിച്ചു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS