മലയാളി ഡാ ! എവറസ്റ്റില്‍ വച്ച് കേരളാസ്റ്റൈലില്‍ കല്യാണം കഴിച്ച് മലയാളികള്‍; വീഡിയോ കാണാം…

eve600ആകാശവും സമുദ്രാന്തര്‍ഭാഗവുമെല്ലാം വിവാഹങ്ങള്‍ക്കു വേദിയായിട്ടുണ്ട്. എന്നാല്‍ മൗണ്ട് എവറസ്റ്റിലെ ശരീരം ഐസാകുന്ന തണുപ്പില്‍ കല്യാണം കഴിക്കണമെങ്കില്‍ അതിനുള്ള ചങ്കൂറ്റം മലയാളികള്‍ക്കേ ഉണ്ടാവൂ. രതീഷ് നായര്‍, അശ്വതി രവീന്ദ്രന്‍ എന്നിവരാണ് 17600 അടി ഉയരത്തിലുള്ള എവറസ്റ്റിലെ ബേസ് ക്യാമ്പില്‍ വെച്ച് മെയ് പതിനഞ്ചിന് വൈകീട്ട് 3.40ന് വിവാഹിതരായത്.

മൂന്നു വര്‍ഷം മുമ്പ് ദിണ്ഡിഗല്ലിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ഓണാഘോഷത്തിനിടെയാണ് അശ്വതിയും രതീഷും ആദ്യമായി കാണുന്നത്. അശ്വതി അവിടെ ഇംഗ്ലീഷില്‍ പി എച്ച് ഡി ചെയ്യുകയായിരുന്നു. അടുത്തദിവസം സിരുമലയിലേക്ക് നടന്ന യാത്രയ്ക്കിടെയാണ് താത്പര്യങ്ങളിലെ അസാധാരണമായ സമാനത ഇരുവരും തിരിച്ചറിയുന്നത്. അങ്ങനെ കുട്ലാടംപട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള അടുത്തദിവസത്തെ യാത്രയ്ക്കിടെ രതീഷ് അശ്വതിയെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. അശ്വതി സമ്മതം മൂളുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ സമയത്ത് പറഞ്ഞിരുന്നപോലെ എവറസ്റ്റിലെത്തി വിവാഹിതരാവാന്‍ തീരുമാനിച്ചത്.

അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മെയ് 15ന് അശ്വതിയും രതീഷും വിവാഹിതരായി. എവറസ്റ്റ് ബേസ് ക്യാമ്പില്‍ വച്ചുള്ള വിവാഹത്തിന് രണ്ടുപേരുടെയും മാതാപിതാക്കളെ സമ്മതിപ്പിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് രതീഷ് പറയുന്നു. വിവാഹയാത്രക്ക് ഇരുവരുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. മെയ് അഞ്ചിന് കാഠ്മണ്ഡുവിലെത്തി. അവിടെ നിന്ന് പത്തുദിവസത്തെ യാത്രയ്ക്കൊടുവില്‍ എവറസ്റ്റ് ബേസ് ക്യാമ്പിലും എത്തി.കേരളീയ വസ്ത്രങ്ങളായിരുന്നു വിവാഹവേളയില്‍ ഇരുവരും ധരിച്ചിരുന്നത്. കേരളസാരിയുടുത്ത വധുവും കുര്‍ത്തയും മുണ്ടും ധരിച്ച വരനും അങ്ങനെ ഒരു ഹിമാലയന്‍ വിവാഹം തന്നെ അങ്ങു നടത്തി.

Related posts