മണ്ഡല കാലം;  കോട്ടയത്ത് തീർഥാടകരുടെ തിരക്കേറി; റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക കെഎസ്ആർടിസി സർവീസ്

കോ​ട്ട​യം: മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ കോ​ട്ട​യ​ത്ത് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും കെഎസ്ആ​ർ​ടി​സ് സ്റ്റാ​ൻ​ഡി​ലു​മാ​ണ് തീ​ർ​ഥാ​ട​ക​രു​ടെ തി​രക്കേ​റെ​യു​ള്ള​ത്. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നു കെഎ​സ്ആ​ർ​ടി​സി വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ​ന്പ​യി​ലേ​ക്ക് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ന്ന​ലെ 20 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. ഇ​ക്കൊ​ല്ലം തീ​ർ​ഥാ​ട​ക തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു മ​തു​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ എ​രു​മേ​ലി​ക്കും പ​ന്പ​യ്ക്കും ഓ​ടി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കെഎസ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ.

ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂരു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന​ത്. ആ​ന്ധ്ര​യി​ൽ​നി​ന്ന് ഇ​ന്ന​ലെ ആ​ദ്യ സ്പെ​ഷ​ൽ ട്രെ​യി​ൻ എ​ത്തി. അ​ടു​ത്ത ദി​വ​സം മു​ത​ൽ കോ​ട്ട​യ​ത്തി​നും കൊ​ല്ല​ത്തി​നും വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ എ​ത്തും. ട്രെ​യി​നു​ക​ളി​ൽ തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ൽ എ​ത്തു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നാ​ണ് കെഎ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശം. എ​പ്പോ​ഴും റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്പി​ൽ പ​ന്പ​യ്ക്കു​ള്ള ഒ​രു ബ​സ് ഉ​ണ്ടാ​കും.

പ​ന്പ സ​ർ​വീ​സ് ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗ് ഗു​ഡ്സ് റോ​ഡി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​ന്പ സ​ർ​വീ​സ് സ്പെ​ഷ​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ത്കാ​ലി​ക സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ ഓ​ഫീ​സും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് കൂ​ടു​ന്പോ​ൾ കോ​ട്ട​യം ഡി​പ്പോ​യി​ലെ​ത്തു​ന്ന ബ​സു​ക​ൾ പി​ടി​ച്ച് പ​ന്പ​യ്ക്ക് അ​യ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ എ​രു​മേ​ലി​യി​ലും തി​ര​ക്കേ​റി. എ​രു​മേ​ലി​യി​ൽ അ​യ്യ​പ്പ​ൻ​മാ​രു​ടെ ചെ​റി​യ സം​ഘ​ങ്ങ​ൾ പേ​ട്ട​തു​ള്ള​ൽ തു​ട​ങ്ങി. ഇ​ട​ത്താ​വ​ള​ങ്ങ​ളാ​യ ഏ​റ്റു​മാ​നൂ​ർ, വൈ​ക്കം, ക​ട​പ്പാ​ട്ടൂ​ർ എ​ന്നി​വി​ടങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് തു​ട​ങ്ങി. കെ​കെ റോ​ഡി​ലും പാ​ലാ -പൊ​ൻ​കു​ന്നം റോ​ഡി​ലും തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പ​ര​ന്പ​രാ​ഗ​ത കാ​ന​ന​പാ​ത​യി​ൽ വ​ലി​യ തി​രി​ക്കി​ല്ല.

Related posts