പ്ലാ​സ്റ്റി​ക് നി​രോ​ധ​നം വ​ന്ന​പ്പോ​ള്‍ മത്സ്യക്കച്ചവടം ചേ​മ്പി​ല​യി​ല്‍! മീ​ന്‍ വാ​ങ്ങാ​ന്‍ വ​ന്ന ന്യൂ​ജെ​ന്‍ ത​ല​മു​റ​ക്ക് അ​ത്ഭു​ത​വും പ​ഴ​യ ത​ല​മു​റ​ക്ക് ഗൃ​ഹാ​തു​ര​ത്വം

വൈ​പ്പി​ന്‍: മീ​ന്‍ വാ​ങ്ങാ​ന്‍ വ​രു​ന്ന​വ​ര്‍​ക്ക് പ്ലാ​സ്റ്റി​ക് കി​റ്റി​ല്‍ ഇ​ട്ടു ന​ല്‍​കു​ന്ന​തി​നു പ​ക​രം മീ​ന്‍ ചേ​മ്പി​ല​യി​ല്‍ പൊ​തി​ഞ്ഞു ന​ല്‍​കി മ​ത്സ്യ​ക​ച്ച​വ​ട​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ക്കു​ക​യാ​ണ് ചെ​റാ​യി ക​രു​ത്ത​ല​യി​ലെ സ്റ്റാ​ര്‍​ഫി​ഷ് ത​ട്ടു​ക​ട.

ഇ​ന്ന​ലെ മു​ത​ല്‍ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ര്‍​ശ​ന​മാ​യ​തോ​ടെ​യാ​ണ് ഇ​വ​ര്‍ മ​ത്സ്യ​വി​ല്പ​ന പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കി പ​ഴ​മ​യി​ലേ​ക്ക് തി​രി​ച്ചു പോ​യ​ത്.

ഇ​താ​ക​ട്ടെ മീ​ന്‍ വാ​ങ്ങാ​ന്‍ വ​ന്ന ന്യൂ​ജെ​ന്‍ ത​ല​മു​റ​ക്ക് അ​ത്ഭു​ത​വും പ​ഴ​യ ത​ല​മു​റ​ക്ക് ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ര്‍​ത്തു​ന്ന പ​ഴ​യ​കാ​ല ഓ​ര്‍​മ്മ​ക​ളെ അ​യ​വി​റ​ക്കാ​ന്‍ ഒ​രു അ​വ​സ​ര​മാ​കു​ക​യും ചെ​യ്തു.

കു​ള​ച്ചേ​മ്പി​ന്‍റെ ഇ​ല​യി​ലും പ​ത്ര​ക്ക​ട​ലാ​സി​ലു​മൊ​ക്കെ പൊ​തി​ഞ്ഞാ​ണ് വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഇ​വ​ര്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് മ​ത്സ്യം ന​ല്‍​കു​ന്ന​ത്.

പ​റ്റു​മെ​ങ്കി​ല്‍ ഇ​നി മു​ത​ല്‍ മീ​ന്‍ വാ​ങ്ങാ​ന്‍ വ​രു​മ്പോ​ള്‍ സ​ഞ്ചി കൈ​യി​ല്‍ ക​രു​ത​ണ​മെ​ന്ന ഓ​ര്‍​മ്മ​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് വി​ല്പ​ന​ക്കാ​ര​നാ​യ ജോ​സേ​ട്ട​ന്‍ ചേ​മ്പി​ല​യി​ല്‍ പൊ​തി​ഞ്ഞ മ​ത്സ്യം കൈ​മാ​റു​ന്ന​ത്.

ചേ​മ്പി​ല ക​ണ്ട​പ്പോ​ള്‍ ആ​ദ്യം ചി​ല​ര്‍ ചി​രി​ച്ചു ത​ള്ളി​യെ​ങ്കി​ലും കി​റ്റു​പ​യോ​ഗി​ച്ചാ​ല്‍ 10000 മു​ത​ല്‍ 50,000 വ​രെ​യെ​ന്ന് പി​ഴ​യെ​ന്ന് കേ​ട്ട​പ്പോ​ള്‍ ചി​രി മാ​ഞ്ഞു.

എ​റ്റ​വും കൂ​ടു​ത​ല്‍ കി​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​ത്സ്യ സ്റ്റാ​ളു​ക​ളും, വെ​ജി​റ്റ​ബി​ള്‍ സ്റ്റാ​ളു​ക​ളും, ഫാ​സ്റ്റ്ഫു​ഡ് ക​ച്ച​വ​ട​ക്കാ​രും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

ആ​ദ്യം മു​ന്ന​റി​യി​പ്പ്, പി​ന്നെ പി​ഴ, അ​വ​സാ​നം സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ല്‍ ഇ​ങ്ങി​നെ​യാ​ണ് നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ര്‍​ന്ന് പ​റ​യു​ന്നു.

Related posts

Leave a Comment