അഞ്ചുവയസുകാരി പ്രൊഫഷണല്‍ ഡാന്‍സറുടെ മെയ് വഴക്കത്തോടെ നൃത്തം ചെയ്തപ്പോള്‍ ഞെട്ടിയത് വിധികര്‍ത്താക്കള്‍ ! എന്നാല്‍ കുട്ടിയെ ഡാന്‍സ് പഠിപ്പിച്ച യുവാവിനെ കണ്ടതോടെ ഏവരുടെയും കണ്ണു നിറഞ്ഞു; വീഡിയോ വൈറലാവുന്നു…

വര്‍ഷങ്ങളുടെ പരിചയമുള്ള പ്രൊഫഷണല്‍ ഡാന്‍സര്‍മാരെപ്പോലെ അഞ്ചു വയസുകാരി നൃത്തം ചെയ്തപ്പോള്‍ ഞെട്ടിയത് വിധികര്‍ത്താക്കളാണ്. ഒരു റിയാലിറ്റി ഷോയിലാണ് അസാധ്യ മെയ് വഴക്കത്തോടെ അവള്‍ ഡാന്‍സ് ചെയ്തത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ഹിറ്റാണ്. ഡാന്‍സ് അവസാനിച്ചപ്പോള്‍ വിധികര്‍ത്താക്കളും സദസ്സില്‍ ഇരുന്നവരും ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയ്യടിച്ചാണ് അവളെ അഭിനന്ദിച്ചത്.

മത്സരാര്‍ത്ഥിയെ അഭിനന്ദിക്കാനായി വിധികര്‍ത്താക്കളില്‍ രണ്ട് പേര്‍ വേദിയിലുമെത്തി. വിധികര്‍ത്താക്കളില്‍ ഒരാളായ ശില്‍പ ഷെട്ടി കുട്ടിയെ വാരിയെടുത്തു, മറ്റെയാള്‍ ചുംബിച്ചു. വൈഷ്ണവി എന്ന കുട്ടിയാണ് ഏവരെയും അമ്പരിപ്പിച്ചത്.കുട്ടിയെ ഡാന്‍സ് പരിശീലിപ്പിച്ചയാളും വേദിയില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തെയും വിധികര്‍ത്താക്കള്‍ വേദിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ സദസില്‍ നിന്നും വേദിയിലേക്ക് അദ്ദേഹം വരുന്നത് കണ്ട് ഏവരും ഞെട്ടി. ഇഴഞ്ഞാണ് അദ്ദേഹം സദസിലേക്ക് എത്തിയത്. ഇരു കാലുകളും തളര്‍ന്ന അദ്ദേഹമാണ് വൈഷ്ണവിയെ പരിശീലിപ്പിച്ചത്.

കണ്ണുനീര്‍ അടക്കാന്‍ പാടുപെടുന്ന ശില്‍പ ഷെട്ടിയെയാണ് പിന്നീട് കണ്ടത്. വേദിയില്‍ നിന്നും വിതുമ്പിയ പരിശീലകനെ വിധികര്‍ത്താക്കള്‍ ആശ്വസിപ്പിച്ചു. പിന്നീടാണ് കാലുകള്‍ തളര്‍ന്ന അദ്ദേഹം ഡാന്‍സ് പരിശീലകനായ കഥ പറഞ്ഞത്. കൈകുത്തി നടക്കുന്ന അദ്ദേഹം കൈകള്‍ കൊണ്ടാണ് നൃത്തത്തിനുള്ള സ്റ്റെപ്പുകള്‍ ഒരുക്കുന്നത്. പിന്നീട് ശിഷ്യരെ രാവും പകലും എന്നില്ലാതെ പഠിപ്പിക്കും. ചെറിയ സദസ്സിന് മുന്നില്‍ അവരെ നൃത്തം ചെയ്യിച്ച് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.അദ്ദേഹം പറഞ്ഞു. ഈ ത്യാഗത്തിന്റെ കഥ കേട്ടതോടെ ശില്‍പ ഷെട്ടി അദ്ദേഹത്തിന്റെ മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സംഭവം വന്‍ഹിറ്റായി പ്രചരിക്കുകയാണ് ഇപ്പോള്‍.

Related posts