ആരോട് പറയാൻ..! കുടിവെള്ളത്തിനായി ജനം പരക്കംപായുമ്പോള്‍ ഫ്ലാറ്റ് നിർമാണം തകൃതി; ഫ്ളാറ്റിന് ചുറ്റും കുഴൽ കിണറുക ളിൽ കുത്തി ജലം ഊറ്റുകയാണെന്ന് നാട്ടുകാർ

flatക​ഴ​ക്കൂ​ട്ടം: കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം പ​ര​ക്കം പാ​യു​മ്പോ​ഴും മാ​ലി​ന്യ​പ്ര​ശ്നം രൂ​ക്ഷ​മാ​യി കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ഇ​തി​നൊ​ന്നും പ​രി​ഹാ​രം കാ​ണാ​തെ ക​ഴ​ക്കൂ​ട്ട​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഫ്ളാ​റ്റ് നി​ർ​മാണം പൊ​ടി​പൊ​ടി​ക്കു​ന്നു.കടുത്ത വേ​ന​ലി​ൽ കി​ണ​റു​ക​ൾ വ​റ്റി​യും പേ​രി​ന് വെ​ള്ളം കി​ട്ടു​ന്നി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം നി​റ​ഞ്ഞു ജ​നം വീ​ർ​പ്പ് മു​ട്ടി നി​ൽ​ക്കു​മ്പോ​ഴാ​ണ് നൂ​റ് ക​ണ​ക്കി​ന് ഫ്ളാ​റ്റു​ക​ളു​ടെ നി​ർ​മാണം യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ ന​ടക്കു​ന്ന​ത്.

ക​ണി​യാ​പു​രം മു​ത​ൽ ക​ഴ​ക്കൂ​ട്ടം വ​രെയു​ള്ള ദേ​ശി​യ പാ​ത​ക​ൾ​ക്ക് സ​മീ​പ​വും ക​ഴ​ക്കൂ​ട്ടം ബൈ​പാ​സി​ലും ഇ​തി​ന് പു​റ​മേ ട്രെ​യി​നേ​ജ് പൈ​പ്പോ കു​ടി​വെ​ള്ള​പൈ​പ്പോ ഇ​ല്ലാ​ത്ത മേ​നം​കു​ളം, ച​ന്തവി​ള, കാ​ട്ടാ​യി​ക്കോ​ണം, ക​ല്ല​ടി​ച്ച വി​ള, ചേ​ങ്കോ​ട്ട് കോ​ണം, കാ​ര്യ​വ​ട്ടം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് യാ​തൊ​രു നി​യ​ന്ത്ര​ണ​മോ സ​മീ​പ പ്ര​ദേ​ശ​ത്തെ മ​നു​ഷ്യ​രു​ടെ ദു​രി​ത​മോ മ​ന​സി​ലാ​ക്കാ​തെ ഫ്ളാ​റ്റു​ക​ൾ കെ​ട്ടി പൊ​ക്കു​ന്ന​ത്.

ഓ​രോ ഫ്ളാ​റ്റു​ക​ൾ നി​ർമാണം തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ ഫ്ളാ​റ്റി​ന് നാ​ല് വ​ശങ്ങ​ളി​ലു​മാ​യി പ​ത്തും പ​തി​ന​ഞ്ചും കു​ഴ​ൽ കി​ണ​റു​ക​ളും നി​ർമിക്കു​ന്നു​ണ്ട്.​ഇ​തോ​ടെ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള ഇ​ന്ന് വ​രേ വ​റ്റാ​ത്ത കി​ണ​റു​ക​ളാ​ണ് വെ​ള്ള​മി​ല്ലാ​താ​യി​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ത​ന്നെ ഇ​വി​ട​ത്തെ വ​യ​ലു​ക​ളും നീ​ർ​ത്ത​ട​ങ്ങ​ൾ പോ​ലും വ​റ്റി വ​ര​ളു​ന്നു .ക​ല്ല​ടി​ച്ച​വി​ള​യി​ൽ പ​ഞ്ചാ​യ​ത്തു കു​ള​ത്തി​ലേ​ക്കും കാ​ർ​ഷി​ക ഭൂ​മി​യി​ലേ​ക്കു​മു​ള്ള പ​ര​മ്പ​രാ​ഗ​ത ന​ട വ​ഴി​ക​ളും ഓ​ട​ക​ളും ക​ലു​ങ്കു​ക​ളും രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചു അ​ട​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​വും ഫ്ളാ​റ്റു​കാ​ർ ന​ട​ത്തി​വ​രു​ന്നു .

ക​ഴ​ക്കൂ​ട്ട​ത്തും ആ​റ്റി​പ്ര​യി​ലും കി​ണ​റു​ക​ളി​ൽ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം മ​ലി​ന​മാ​ണ് ക​റു​പ്പും ചു​വ​പ്പും മ​ഞ്ഞ​യും ക​ല​ർ​ന്ന വെ​ള്ള​മാ​ണ് കി​ണ​റി​ൽ നി​ന്നും കി​ട്ടു​ന്ന​ത്.നി​ല​വി​ൽ​ ഫ്ളാ​റ്റ് നി​ർ​മാണം കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത് ദേ​ശീ​യ പാ​ത വി​ട്ട് ര​ണ്ടും മൂ​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ മാ​റി​യു​ള്ള ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്.

ഈ ​ഭാ​ഗ​ങ്ങ​ളി​ലെ​വി​ടെ​യും ഡ്രെ​യി​നേ​ജ് ലൈ​നു​ക​ളോ വാ​ട്ട​ർ പൈ​പ്പു​ക​ളോ ഇ​ല്ല. അ​ങ്ങ​നെ​യാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ഇ​ല്ലാ​താ​കു​ന്ന​തും മ​ണ്ണും ജ​ല​വും മ​ലി​ന​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന​തും.​ഇ​ത്ത​രം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. നി​ര​വ​ധി ത​വ​ണ ഇ​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ സ​മ​രം ചെ​യ്തെ​ങ്കി​ലും ഫലം കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

​പ​ല ഘ​ട്ട​ങ്ങ​ളി​ലും സ​മ​ര ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ നി​ർ​ത്തി​വെ​ചെ​ങ്കി​ലും കാ​ല​താ​മ​സ​മി​ല്ലാ​ത​ത​നെ അ​ധി​കാ​രി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും പി​ൻ​ബ​ല​ത്തി​ൽ നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​ക​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.​

ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​റു​ക​ളി​ൽ ഒ​ന്നാ​യ തെ​റ്റി​യാ​റി​ന്‍റെ ഉ​ത്ഭ​വ​കേ​ന്ദ്രങ്ങ​ൾ കാ​ട്ടാ​യി​ക്കോ​ന്നു വാ​ർ​ഡി​ലെ ചെ​റു നീ​ർ​ത​ട​ങ്ങ​ളാ​ണ്. തെ​റ്റി​യാ​ർ ക​ട​ന്നു പോ​കു​ന്ന ശാ​സ്ത വ​ട്ടം, മ​ങ്ങാ​ട്ടു​കോ​ണം​മൂ​ഴി ന​ട, ക​ഴ​ക്കൂ​ട്ടം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള ആ​യി​ര​ക​ണ​ക്കി​ന് വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ ഊ​റ്റു റ​വ​തെ​റ്റി​യാ​റി​നെ ആ​ശ്ര​യി​ച്ചുള്ള​താ​ണ്.

ഫ്ളാ​റ്റു​ക​ൾ നി​ർ​മ്മി​ക്കു​ന്ന ക​ഴ​കി​ണ​റു​ക​ൾ കാ​ര​ണ​വും ഇ​വി​ടെ നി​ന്നും ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ളും കാ​ര​ണം തെ​റ്റി​യാ​റും മ​ര​ണ​ത്തി​ന്റെ വ​ക്കി​ലാ​ണ് ഫ്ളാ​റ്റു​ക​ളി​ലെ നൂ​റ് ക​ണ​ക്കി​ന് കു​ടും​ബം കു​ഴ​ൽ​കി​ണ​ർ ഉ​പ​യോ​ഗി​ച്ച് ഊ​റ്റു​ന്ന​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ ജ​ല​മി​ല്ലാ​തെ​യാ​കു​ന്ന​ത്.

അ​തു​പോ​ലെ ശാ​സ്ത്രീ മാ​യ മാ​ലി​ന്യ സം​സ്ക്ക​ര​ണ​മി​ല്ലാ​ത്ത​ത് കാ​ര​ണം ഫ്ളാ​റ്റു​ക​ളി​ലെ മ​നു​ഷ്യ​വി​സ​ർ​ജ മ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ മ​ണ്ണി​ലേ​ക്ക് സ​ദാ താ​ഴു​ന്ന​തി​നാ​ൽ കി​ലോ​മീ​റ്റ​ർ ചു​റ്റ​ളി​വി​ലു​ള്ള ജ​ലാ​ശ​യ​ങ്ങ​ളും കി​ണ​റു​ക​ളും മാ​ലി​ന്യം നി​റ​ഞ്ഞ​താ​യി മാ​റു​ന്നു.

​ഇ​തി​ന് അ​ധി​കൃ​ത​ർ ത​ട​യി​ടാ​ത്ത പ​ക്ഷം വ​ൻ ദു​രി​ത​മാ​യി​രി​ക്കും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​രി​ക. ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ളും വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ക​ളും സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടു്.​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി​ക​ൾ ഇ​തി​ന​കം ന​ല്കി​യ പ്ര​തി​ഷേ​ധ​ക്കാ​ർ സ​മ​രം ശ​ക്ത​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.

Related posts