ഫ്ളാ​റ്റു​ക​ൾ നി​ലം​പ​തി​ക്കുമ്പോൾ ആ​രും വി​തുമ്പേ​ണ്ട കാ​ര്യ​മി​ല്ല; നി​യ​മ​വി​രു​ദ്ധ​മാ​യി എന്തു നിർമ്മിച്ചാലും പൊളിക്കേണ്ടി വരുമെന്ന് ജി.​സു​ധാ​ക​ര​ൻ

പ​ത്ത​നം​തി​ട്ട: അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച ഫ്ളാ​റ്റു​ക​ൾ നി​ലം​പ​തി​ക്കു​ന്പോ​ൾ ആ​രും വി​തു​ന്പേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. നി​യ​മ​വി​രു​ദ്ധ​മാ​യി എ​ന്തു നി​ർ​മി​ച്ചാ​ലും അ​തു പൊ​ളി​ക്കേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന വാ​ർ​ത്ത ചി​ല​ർ അ​വ​ത​രി​പ്പി​ച്ച​തു വി​തു​ന്പു​ന്ന പോ​ലെ​യാ​ണ്. എ​ന്തി​നാ​ണെ​ന്നു മ​ന​സി​ലാ​വു​ന്നി​ല്ല. ഈ ​ഫ്ളാ​റ്റു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​തി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണു ന​ട​ന്നി​ട്ടു​ള്ള​ത്. കു​റ്റ​ക്കാ​രെ​യെ​ല്ലാം പി​ടി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

30 വ​ർ​ഷം ത​ക​രാ​ർ വ​രാ​ത്ത​നി​ല​യി​ൽ റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്. ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞു ക​രാ​റു​കാ​ർ ഈ ​സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കേ​ണ്ട. വേ​ണ്ടി​വ​ന്നാ​ൽ അ​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പു ന​ൽ​കി.

Related posts