സംസ്ഥാനത്ത് അതീവഗുരുതരമായ സ്ഥിതി, മുല്ലപ്പെരിയാര്‍ കൂടി തുറന്നതോടെ കേരളം വെള്ളപ്പൊക്കത്തിലേക്ക്, നദികളെല്ലാം കവിഞ്ഞൊഴുകുന്നു, ഡാമുകളിലും വെള്ളം നിറയുന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരവെ സ്ഥിതിഗതികള്‍ അസാധരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. എല്ലാ സേനാവിഭാഗങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാവാണമെന്ന് സര്‍ക്കാര്‍ ഇതിനോടകം നിര്‍ദേശിച്ചു. അവധിയില്‍ പോയിരിക്കുന്നതും വീടികളിലേക്ക് മടങ്ങിയിരിക്കുന്നതുമായ മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസുകളിലേക്ക് എത്രയും വേഗം മടങ്ങിയെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്നു പേരാണ് മരിച്ചത്. മൂന്നാറില്‍ പോസ്റ്റ് ഓഫീസ് കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചപ്പോള്‍ മലപ്പുറത്ത് കൊണ്ടോട്ടിയില്‍ മണ്ണിടിച്ചിലില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു.

പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയും മേഖലയില്‍ ശക്തമായ മഴ തുടരുകയും ചെയ്തതോടെ ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റാന്നി ടൗണ്‍, ഇട്ടിയരപ്പാറ, വടശേരിക്കര എന്നിവിടങ്ങളഴില്‍ വെള്ളപ്പൊക്കമുണ്ടായി.

അതേസമയം സ്വാതന്ത്രദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ദുരന്തത്തെ പരാമര്‍ശിച്ചു. രാജ്യം കേരളത്തിനൊപ്പമുണ്ടെന്ന് അദേഹം പറഞ്ഞു. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മോദി പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ രാജ്യം വലിയ കുതിപ്പിലാണ്. 2022ലോ കഴിയുമെങ്കില്‍ അതിനുമുന്‍പോ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയയ്ക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുകയാണ്. നൂതന കണ്ടുപിടുത്തങ്ങളുടെ മേഖലയില്‍ അവര്‍ നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.

Related posts