ഇത് കൊക്കകോള തന്നെയാണോ? വൈറലായ് ചോക്ലേറ്റ് കോക്ക്

പു​തി​യ ഭ​ക്ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​തി​വേ​ഗ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ചോ​ക്ലേ​റ്റ് കോ​ക്ക് നി​ർ​മ്മി​ക്കു​ന്ന​ത് കാ​ണി​ക്കു​ന്ന ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. 

വീ​ഡി​യോ തു​ട​ങ്ങു​മ്പോ​ൾ ഒ​രാ​ൾ ഒ​രു കു​പ്പി കൊ​ക്ക​കോ​ള ഒ​രു പാ​ത്ര​ത്തി​ൽ ഒ​ഴി​ച്ച് മാ​റ്റി​വെ​ക്കു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത് . അ​ടു​ത്ത​താ​യി ചോ​ക്ക​ലേ​റ്റി​ന്‍റെ മൂ​ന്ന് വ​ലി​യ ബാ​റു​ക​ൾ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ക്കു​ന്നു.

തു​ട​ർ​ന്ന് ചോ​ക്ലേ​റ്റ് ഉ​രു​ക്കി​യെ​ടു​ക്കു​ന്നു. ലേ​ബ​ൽ നീ​ക്കം ചെ​യ്ത ശേ​ഷം അ​യാ​ൾ ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി പ​കു​തി​യാ​യി മു​റി​ക്കു​ന്നു. ഉ​രു​കി​യ ചോ​ക്ലേ​റ്റ് ഉ​പ​യോ​ഗി​ച്ച് ര​ണ്ട് ഭാ​ഗ​ങ്ങ​ളു​ടെ​യും ഉ​ള്ളി​ൽ ചോ​ക്ലേ​റ്റ് ഒ​ഴി​ക്കു​ന്നു.

പി​ന്നാ​ലെ കു​പ്പി​യു​ടെ ര​ണ്ട്  ഭാ​ഗ​ങ്ങ​ളും ഫ്രി​ഡ്ജി​ൽ വ​യ്ക്കു​ന്നു. ശീ​തീ​ക​രി​ച്ച ശേ​ഷം, കു​പ്പി മു​റി​ക്കാ​ൻ  ഒ​രു ബ്ലേ​ഡ് ഉ​പ​യോ​ഗി​ക്കു​ന്നു. കൊ​ക്ക​കോ​ള ബോ​ട്ടി​ലി​നോ​ട് സാ​മ്യ​മു​ള്ള ഒ​രു ചോ​ക്ലേ​റ്റ് വി​ഭ​വം ഉ​ണ്ടാ​ക്കു​ന്നു. അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ളും ചേ​ർ​ക്കു​ന്നു. കോ​ക്ക​കോ​ള​യു​ടെ കു​പ്പി​യു​ടെ അ​തേ ആ​കൃ​തി​യി​ലാ​ണ് ഈ ​ചോ​ക്ലേ​റ്റ് കോ​ക്ക് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. 

17 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ളാ​ണ് വീ​ഡി​യോ ഇ​തു​വ​രെ ക​ണ്ട​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ക​മ​ന്‍റു​ക​ൾ വീ​ഡി​യോ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നു. അ​വ​യി​ൽ പ​ല​തും “ചോ​ക്ക​ലേ​റ്റ് കോ​ക്ക്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ആ​ദ്യം ആ​ശ​ങ്കാ​കു​ല​രാ​യ ഭ​ക്ഷ​ണ​പ്രേ​മി​ക​ളാ​യി​രു​ന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

 

 





Related posts

Leave a Comment