വൈക്കം പാ​ലാ​ക്ക​രി ഫി​ഷ് ഫാം-​അ​ക്വാ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ഇനി ഒഴുകുന്ന ഭക്ഷണശാലയും


വൈ​​ക്കം: മ​​ത്സ്യ​​ഫെ​​ഡി​​ന്‍റെ വൈ​​ക്കം പാ​​ലാ​​യ്ക്ക​​രി ഫി​​ഷ് ഫാം-​​അ​​ക്വാ ടൂ​​റി​​സം കേ​​ന്ദ്ര​​ത്തി​​ൽ ഫ്ലോ​​ട്ടിം​​ഗ് റ​​സ്റ്റ​​റ​​ന്‍റും കാ​​ളാ​​ഞ്ചി മ​​ത്സ്യ​​ക്കൂ​​ട് കൃ​​ഷി​​യും ഇ​​ന്നാ​​രം​​ഭി​​ക്കും.

ഇ​​ന്നു വൈ​​കുന്നേരം നാ​​ലി​​ന് കാ​​ളാ​​ഞ്ചി മ​​ത്സ്യ​​ക്കൂ​​ട് കൃ​​ഷി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി​​യും ഒ​​ഴു​​കു​​ന്ന ഭ​​ക്ഷ​​ണ​​ശാ​​ല സി.​​കെ. ആ​​ശ എം​​എ​​ൽ​​എ​​യും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

30 പേ​​ർ​​ക്ക് പ്ര​​കൃ​​തി സൗ​​ന്ദ​​ര്യം ആ​​സ്വ​​ദി​​ച്ച് ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​മാ​​ണ് വെ​​ള്ള​​ത്തി​​ൽ പൊ​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന നി​​ല​​യി​​ൽ നി​​ർ​​മി​​ച്ച ഫ്ലോ​​ട്ടിം​​ഗ് റ​​സ്റ്റ​​റ​​ന്‍റി​​ലു​​ള്ള​​ത്.

ച​​ട​​ങ്ങി​​ൽ മ​​ത്സ്യ​​ഫെ​​ഡ് ചെ​​യ​​ർ​​മാ​​ൻ ടി. ​​മ​​നോ​​ഹ​​ര​​ൻ അ​​ധ്യ​​ക്ഷ​നാ​കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ര​​ഞ്ജി​​ത്ത്, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​ക​​ന്യ സു​​കു​​മാ​​ര​​ൻ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​എ​​സ്. പു​​ഷ്പ​​മ​​ണി, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ര​​മേ​​ശ​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ജ​​സീ​​ല ന​​വാ​​സ്, വാ​​ർ​​ഡം​​ഗ​​ങ്ങ​​ളാ​​യ ശാ​​ലി​​നി മ​​ധു, സു​​നി​​ൽ​​കു​​മാ​​ർ മു​​ണ്ട​​യ്ക്ക​​ൽ, വി.​​എം. ശ​​ശി, മ​​ത്സ്യ​​ഫെ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ ഡേ. ​​ദി​​നേ​​ശ​​ൻ ചെ​​റു​​വാ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

 

Related posts

Leave a Comment