കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 50 ല​ധി​കം കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

പൂ​നെ: സ്വ​കാ​ര്യ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. പൂ​നെ ജി​ല്ല​യി​ലെ ഖേ​ഡ് താ​ലൂ​ക്കി​ലെ സ്വ​കാ​ര്യ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ 50 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

500ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലാ​ണു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ജോ​യി​ന്‍റെ​എ​ൻ​ട്ര​ൻ​സ് എ​ക്സാം (ജെ​ഇ​ഇ), നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്) എ​ന്നി​വ​യ്‌​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണു കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലു​ള്ള​ത്.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഭ​ക്ഷ​ണ​സാ​മ്പി​ളു​ക​ൾ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment