ഈരാറ്റുപേട്ടയിൽ ചീട്ടുകളി മാഫിയ ! ഒരു ദിവസം നടക്കുന്നത് ലക്ഷങ്ങളുടെ കളികൾ; വമ്പൻമാരെ നോട്ടമിട്ട് പോലീസ്


ഈ​രാ​റ്റു​പേ​ട്ട: ലോ​ട്ട​റി ക​ട കേ​ന്ദ്രീ​ക​രി​ച്ചു പ​ണം​വ​ച്ചു ചീ​ട്ടു​ക​ളി​ച്ച ആ​റം​ഗ സം​ഘ​ത്തെ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 15,970 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം ഈ​രാ​റ്റു​പേ​ട്ട ടൗ​ണി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ണം വ​ച്ചു ചീ​ട്ടു​ക​ളി ന​ട​ക്കു​ന്നു​ണ്ട്.

ആ​ളു​ക​ൾ ശ്ര​ദ്ധി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ചീ​ട്ടു​ക​ളി​. പ​ല​പ്പോ​ഴും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ചീ​ട്ടു​ക​ള​ത്തി​ൽ മ​റി​യു​ന്ന​തെ​ന്നും പോ​ലീ​സി​നു സൂ​ച​ന​യു​ണ്ട്്

. ഇ​ന്ന​ലെ ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത് ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ ന​വാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​ട്ട​റി ക​ട​യി​ൽ നി​ന്നു​മാ​ണ്. ഈ ​ക​ട​യ്ക്കെ​തി​രേ പോ​ലീ​സി​നു നി​ര​വ​ധി ത​വ​ണ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട​യി​ലെ മ​റ്റു ചി​ല സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ചീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചിട്ടുണ്ട്.

ഇ​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ചീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​താ​യി പാ​ലാ ഡി​വൈ​എ​സ്പി ബൈ​ജു​കു​മാ​റി​നു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, എ​സ്ഐ​മാ​രാ​യ എം.​എ​ച്ച്. അ​നു​രാ​ജ്, ജോ​ർ​ജ്, ജ​യ​ച​ന്ദ്ര​ൻ, സി​പി​ഒ​മാ​രാ​യ അ​രു​ണ്‍ ച​ന്ദ്, വി​നു തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു. ഇവിടം കേന്ദ്രീകരിച്ച് നടക്കുന്ന ചീട്ടുകളി മാഫിയകളെക്കുറി ച്ചും ഈ രംഗത്തെ വന്പൻമാരെക്കുറിച്ചും പോലീസ് നിരീക്ഷണം ശക്തമാക്കിയ തായിട്ടാണ് വിവരം.

Related posts

Leave a Comment