ലോ​ക​ത്ത് ആ​ദ്യ​മാ​യി കാ​ലു​ക​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ചി​ത്രം

ലോ​ക​ത്ത് ആ​ദ്യ​മാ​യി മ​നു​ഷ്യ​രു​ടെ കാ​ലു​ക​ൾ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ട്ട ചി​ത്ര​മാ​ണ് ചു​വ​ട്. ഉ​പ്പു​മാ​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശ്യാം ​ശി​വ​രാ​ജ​ൻ, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം കൊ​ല്ല​ത്ത് ന​ട​ന്നു. യാ​ളം ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം വൈ​റ്റ് ഫ്രെ​യിം ആ​ണ് നി​ർമി​ക്കു​ന്ന​ത്.

ലോ​ക​ത്ത് ആ​ദ്യ​മാ​ണ് മ​നു​ഷ്യ​രു​ടെ കാ​ലു​ക​ൾ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്ന ഒ​രു ചി​ത്രം പു​റ​ത്തു വ​രു​ന്ന​ത്. ഒ​രു കു​ട്ടി ജ​നി​ച്ചു വീ​ഴു​ന്ന​ത് മു​ത​ൽ, അ​വ​ൻ പി​ച്ച​വ​ച്ച് ജീ​വി​ത​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ല്ലു​ന്ന​തും, സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ പി​ടി​യി​ൽപ്പെ​ട്ട്, ല​ഹ​രി​ക്ക് അ​ടി​മ​യാ​കു​ന്ന​തും, നാ​ടി​നും വീ​ട്ടു​കാ​ർ​ക്കും വി​ന​യാ​യി സ്വ​യം ന​ശി​ക്കു​ന്ന​തും, മ​നു​ഷ്യ​രു​ടെ കാ​ലു​ക​ളു​ടെ ച​ല​ന​ങ്ങ​ളി​ലൂ​ടെ, ശ​ക്ത​മാ​യാ​ണ് സം​വി​ധാ​യ​ക​ൻ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്ത് ആ​ദ്യ​മാ​ണ് ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം.

യു​വ ത​ല​മു​റ​യെ വ​ഴി തെ​റ്റി​ക്കു​ന്ന മ​ദ്യ​ത്തി​നും, മ​യ​ക്കു​മ​രു​ന്നി​നുമെ​തി​രേ ശ​ക്ത​മാ​യ മെ​സേ​ജ് ന​ൽ​കു​ക​യാ​ണ് ചു​വ​ട് എ​ന്ന ചി​ത്രം. നി​ര​വ​ധി ഫി​ലിം മേ​ള​ക​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഈ ​ചി​ത്രം പു​തി​യൊ​രു അ​നു​ഭ​വ​മാ​ണ്.

വൈ​റ്റ് ഫ്രെ​യിം നി​ർ​മി​ക്കു​ന്ന ചു​വ​ട്, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, സം​വി​ധാ​നം ശ്യാം ​ശി​വ​രാ​ജ​ൻ നി​ർ​വ​ഹി​ക്കു​ന്നു. കാ​മ​റ, എ​ഡി​റ്റിം​ഗ്, ഡി.​ഐ-വി​ജി​ൻ ക​ണ്ണ​ൻ, ബി​ജി​എം, എ​സ്എ​ഫ്എ​ക്സ്-സി​ബു സു​കു​മാ​ര​ൻ, ആ​ർ​ട്ട്-ചി​ക്കു സു​ന്ദ​ർ, ഡി​സൈ​ൻ-ജ​യ​ൻ വി​സ്മ​യ, പി​ആ​ർ​ഒ-അ​യ്മ​നം സാ​ജ​ൻ. ജി​തി​ൻ, സ​ൻ​ജ​യ് എ​സ്. കു​മാ​ർ, കെ​ന്ന​ത്ത് ഗോ​മ​സ്, മി​യ എ​സ്. കി​ര​ൺ, ഗീ​തു, സു​ധാ​കു​മാ​രി, മാ​ധ​വ് ജ​യ​റാം, ഹാ​ത്തിം, അ​ന​ന്യ, അ​ബ്ദു​ൾ ക​ലാം, ത​നി​ഷ്ക, ജ​ഗ​ന്നാ​ഥ്, ഐ​റി​ൻ, ദ​ഷ, നി​നാ​ദ് എ​ന്നി​വ​രു​ടെ കാ​ലു​ക​ളാ​ണ് ചി​ത്ര​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മാ​റി​യ​ത്.-അ​യ്മ​നം സാ​ജ​ൻ

Related posts

Leave a Comment