ആഴ്‌സണലിനു ജയം, ഇബ്ര മാഞ്ചസ്റ്ററിനെ രക്ഷിച്ചു

arsenal1ലണ്ടന്‍/മാഞ്ചസ്റ്റര്‍: അലക്‌സിസ് സാഞ്ചസിന്റെ ഇരട്ട ഗോള്‍ ആഴ്‌സണലിനു ജയമൊരുക്കി. സ്വന്തം എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ ഒന്നിനെതിരേ മൂന്നു ഗോളിനാണ് ബോണ്‍മൗത്തിനെ പരാജയപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ സമനിലയ്ക്കുശേഷം പീരങ്കിപടയ്ക്കു വിജയപാതയില്‍ തിരിച്ചെത്താനായി. പന്ത്രണ്ടാം മിനിറ്റില്‍ സാഞ്ചസ് ആഴ്‌സണലിനെ മുന്നിെലത്തിച്ചു. ഇതിനു മറുപടി കല്ലം വില്‍സണ്‍ 23–ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ നല്‍കി. ബോക്‌സിനുള്ളില്‍ വില്‍സണെ നാച്ചോ മോണ്‍റിയല്‍ ഫൗള്‍ വീഴ്ത്തിയതിനായിരുന്നു സ്‌പോട് കിക്ക്. എന്നാല്‍ രണ്ടാം പകുതിയില്‍ തിയോ വാല്‍കോട്ട് (53), ഇഞ്ചുറി ടൈമിന്റെ തുടക്കത്തില്‍ സാഞ്ചസിന്റെ (90+1) രണ്ടാം ഗോളും ആഴ്‌സീന്‍ വെംഗറുടെ ടീമിനു ജയം നല്കി. ഒക്ടോബര്‍ 29നുശേഷം ആഴ്‌സണല്‍ നേടുന്ന ആദ്യ ജയമായിരുന്നു. പതിമൂന്നു കളിയില്‍ 28 പോയിന്റുമായി ആഴ്‌സണല്‍ നാലാം സ്ഥാനത്താണ്.

സ്വന്തം ഓള്‍ഡ് ട്രാഫോര്‍ഡ് സ്്‌റ്റേഡിയത്തില്‍ വിജയം കാണാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായില്ല. വെസ്റ്റ്ഹാം യുണൈറ്റഡിനോട് 1–1ന് മാഞ്ചസ്റ്റര്‍ സമനിലയില്‍ പിരിഞ്ഞു. സ്വന്തം ഗ്രൗണ്ടില്‍ തുടര്‍ച്ച മൂന്നു ലീഗ് മത്സരങ്ങളിലെ സമനിലയ്ക്കു ശേഷം വിജയം മോഹിച്ച ചുവന്ന ചെകുത്താന്മാരുടെ മോഹം വിജയിച്ചില്ല. സെപ്റ്റംബര്‍ 24നാണ് യുണൈറ്റഡ് അവസാനമായ പ്രീമിയര്‍ ലീഗില്‍ സ്വന്തം ഗ്രൗണ്ടില്‍ ജയിക്കുന്നത്. റഫറിയുടെ നടപടിയെ ചോദ്യം ചെയ്തു കയര്‍ത്തതിനു ഹൊസെ മൗറിഞ്ഞോയെ ടച്ച് ലൈനില്‍നിന്നു പുറത്താക്കി. സീസണില്‍ രണ്ടാം തവണയാണ് മൗറിഞ്ഞോ ടച്ച് ലൈന്‍ വിലക്ക് നേരിടുന്നത്.

90–ാം സെക്കന്‍ഡില്‍ ഡിയാഫ്ര സാക്കോയുടെ ഗോളില്‍ ആതിഥേയരുടെ വല കുലുങ്ങി. ആദ്യ പകുതിയില്‍ തന്നെ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് (21) ഹെഡറിലൂടെ യുണൈറ്റഡ് മറുപടി നല്‍കി. ഇതിനുശേഷം യുണൈറ്റഡ് വിജയഗോളിനായി ശ്രമം നടത്തിയെങ്കിലും വെസ്റ്റ്ഹാമിന്റെ ശക്തമായ പ്രതിരോധം അതിന് അനുവദിച്ചില്ല.

രണ്ടാം പകുതിയില്‍ വെയ്്ന്‍ റൂണിയെയും ഹെന്‍റിക് മിഖിത്രായനെയും ഇറക്കിയെങ്കിലും ഈ നീക്കത്തിനും ഗോള്‍ കൊണ്ടുവരാനായില്ല. സമനില വഴങ്ങേണ്ടി വന്നതുെക്ാണ്ട് യുണൈറ്റഡിന് പോയിന്റ് മെച്ചപ്പെടുത്താനായില്ല. നിലവില്‍ 20 പോയിന്റുമായി മൗറിഞ്ഞോയുടെ ടീം ആറാം സ്ഥാനത്താണ്. വെസ്റ്റ്ഹാം പതിനാറാമതും.

ആദ്യപകുതിയില്‍ ബോക്‌സിനുള്ളില്‍ പോള്‍ പോഗ്ബ ഡൈവ് ചെയ്തതിനു റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചതാണ് മൗറിഞ്ഞോയെ ചെടിപ്പിച്ചത്. വെള്ളക്കുപ്പി തൊഴിച്ചുകൊണ്ട് മൗറിഞ്ഞോ പ്രകടിപ്പിച്ച രോഷത്തിനാണ് പുറത്താക്കലുണ്ടായത്. 2007നുശേഷം ഓള്‍ഡ് ട്രാഫര്‍ഡില്‍ വിജയം മോഹിച്ച വെസ്റ്റ്ഹാമിന്റെ മോഹങ്ങളെ സാക്കോ ഹെഡറിലൂടെ ജീവന്‍വയ്പ്പിച്ചു. എന്നാല്‍ ഇതിനുശേഷം യുണൈറ്റഡ് ആക്രമണം ശക്തമാക്കി. ഇബ്രാഹിമോവിച്ച്് ഹെഡറിലൂടെ തന്നെ തിരിച്ചടിച്ചു.

Related posts