മി​ഠാ​യി വാ​ങ്ങു​ന്ന പ​ണം സൂ​ക്ഷി​ച്ച്  വച്ചാൽ ആഴ്ചയിൽ പ​ത്തു രൂ​പ സ്വ​രൂ​പി​ക്കാം; ​ഫു​ട്ബോ​ൾ വാ​ങ്ങാ​ൻ കു​ട്ടി​പ്പ​ട്ടാ​ള​ത്തി​ന്‍റെ മീ​റ്റിം​ഗ്; പതിമൂന്നംഗ സംഘത്തിൽ ഒരു പെൺപട്ടാളവും;   സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കുട്ടികൾക്ക് അഭിനന്ദന പ്രവാഹം(വീഡിയോ കാണാം)

പൊട്ടിപ്പോയ ബോളിന് പകരം എങ്ങനെ മറ്റൊന്നു വാങ്ങാം. അടിയന്തിര മീറ്റിംഗ് വിളിച്ചു കൂട്ടി കുട്ടിപ്പട്ടാളങ്ങൾ. ഫു​ട്ബോ​ൾ വാ​ങ്ങു​വാ​ൻ മീ​റ്റിം​ഗ് കൂ​ടു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഏറ്റെടുത്ത് സോഷ്യൽ മീഡയയും. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ സു​ശാ​ന്ത് നി​ല​മ്പൂ​രാ​ണ് ഏ​റെ ര​സ​ക​ര​മാ​യ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

സു​ശാ​ന്തി​ന്‍റെ വീ​ടി​ന് അ​ടു​ത്തു​ള്ള സ്ഥ​ല​ത്ത് കു​റ​ച്ച് കു​ട്ടി​ക​ൾ ഫു​ട്ബോ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള പ​ണം സം​ഘ​ടി​പ്പി​ക്കു​വാ​നാ​ണ് ഈ ​മീ​റ്റിം​ഗ് കൂ​ടി​യ​ത്. തെ​ങ്ങി​ന്‍റെ മ​ട​ലി​ൽ കമ്പു വച്ച് കെട്ടി മൈ​ക്ക് നി​ർ​മി​ച്ചാ​ണ്  പ്ര​സി​ഡ​ന്‍റി​ന്‍റെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും ബാ​ക്കി​യു​ള്ള​വ​രു​ടെ​യൊ​ക്ക പ്ര​സം​ഗം.

മി​ഠാ​യി വാ​ങ്ങു​ന്ന പ​ണം സൂ​ക്ഷി​ച്ച് ആ​ഴ്ച​യി​ൽ പ​ത്തു രൂ​പ സ്വ​രൂ​പി​ക്കു​വാ​നാ​ണ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. സം​ഘ​ത്തി​ലു​ള്ള മി​ക​ച്ച ക​ളി​ക്കാ​ര​നെ പ്ലാ​സ്റ്റി​ക് കൂ​ടു​കൊ​ണ്ട് പൊ​ന്നാ​ട അ​ണി​ച്ച് അ​ഭി​ന​ന്ദി​ക്കു​വാ​നും ഇ​വ​ർ മ​റ​ന്നി​ല്ല. സം​സാ​രി​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള കു​ട്ടി പ്ര​സം​ഗി​ക്കു​വാ​ൻ വ​രു​മ്പോ​ൾ അ​വ​ന് സം​സാ​രി​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്, ആ​രും ക​ളി​യാ​ക്ക​രു​തെ​ന്ന് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ബാ​ക്കി​യു​ള്ള​വ​ർ​ക്ക് നി​ർ​ദ്ദേ​ശ​വും ന​ൽ​കു​ന്നു.

ഹൃദയം കവരുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. കുട്ടികളെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.

Related posts