നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് എ​റി​ഞ്ഞു കൊ​ന്ന് കു​ര​ങ്ങ​ന്‍ ! ദാ​രു​ണ സം​ഭ​വം…

വെ​റും നാ​ലു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ കു​ര​ങ്ങ​ന്‍ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ല്‍​നി​ന്ന് എ​റി​ഞ്ഞു കൊ​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ല്‍ ദു​ങ്ക ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ബ​റേ​ലി ചീ​ഫ് കണ്‍സര്‍വേറ്റര്‍ ഓ​ഫ് ഫോ​റ​സ്റ്റ് ല​ളി​ത് വ​ര്‍​മ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നി​ര്‍​ദേ​ഷ് ഉ​പാ​ധ്യാ​യ​യും ഭാ​ര്യ​യും നാ​ലു മാ​സം പ്രാ​യ​മാ​യ മ​ക​നൊ​പ്പം മൂ​ന്നു നി​ല​യു​ള്ള വീ​ടി​ന്റെ ടെ​റ​സി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു.

പെ​ട്ടെ​ന്നാ​ണ് ഒ​രു കൂ​ട്ടം കു​ര​ങ്ങ​ന്മാ​ര്‍ അ​വി​ടേ​ക്കു വ​ന്ന​ത്. കു​ര​ങ്ങ​ന്മാ​രെ ഓ​ടി​ക്കാ​ന്‍ നി​ര്‍​ദേ​ഷ് പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും കു​ര​ങ്ങ​ന്മാ​ര്‍ ഇ​വ​ര്‍​ക്കു ചു​റ്റും കൂ​ടി.

ദ​മ്പ​തി​ക​ള്‍ കു​ഞ്ഞു​മാ​യി കോ​ണി​പ്പ​ടി​ വ​ഴി താ​ഴേ​യ്ക്ക് ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കു​ഞ്ഞ് അ​വ​രു​ടെ ക​യ്യി​ല്‍​നി​ന്നും നി​ല​ത്തു വീ​ണു.

കു​ഞ്ഞി​നെ നി​ര്‍​ദേ​ഷ് എ​ടു​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ഴേ​ക്കും ഒ​രു കു​ര​ങ്ങ​ന്‍ കു​ട്ടി​യെ നി​ല​ത്തു നി​ന്ന് എ​ടു​ത്ത് താ​ഴേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു താ​ഴെ വീ​ണ കു​ട്ടി അ​പ്പോ​ള്‍ ത​ന്നെ മ​രി​ച്ചു.

Related posts

Leave a Comment