ഫ്രീ ​വൈ​ഫൈ ക​ണ്ട് ചാ​ടി വീ​ഴാ​ൻ നി​ൽ​ക്ക​ണ്ട; പണം പോ​കു​ന്ന വ​ഴി പോ​ലും അ​റി​യി​ല്ല

ന​മ്മു​ടെ ഡാ​റ്റ ചോ​രാ​തെ പ​രി​ധി​ക​ളി​ല്ലാ​തെ വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ കു​റി​ച്ച് ഒ​ന്ന് ചി​ന്തി​ച്ച് നോ​ക്കി​യേ. സോ​ഷ്യ​ൽ മീ​ഡി​യ വ​ള​രെ​യ​ധി​കം സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഫ്രീ ​വൈ​ഫൈ കി​ട്ടി​യി​ൽ ആ​രാ​ണ് വേ​ണ്ടെ​ന്ന് വ​യ്ക്കു​ക. എ​ന്നാ​ൽ ഇ​ത് അ​ത്ര സു​ര​ക്ഷി​ത​മ​ല്ല​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​ന്ന​ത്തെ കാ​ല​ത്ത് ഫോ​ണി​ലേ​ക്ക് ഒ​രു ഒ​ടി​പി പോ​ലും അ​യ​ക്കാ​തെ പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ളു​ണ്ട്. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫ്രീ​യാ​യി കി​ട്ടു​ന്ന വൈ​ഫൈ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഫ്രീ ​ഹോ​ട്ട്സ്പോ​ർ​ട്ടു​ക​ൾ മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ണ​ക്ട് ചെ​യ്ത് യു​പി​ഐ, നെ​റ്റ് ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.

ഏ​ത് വി​ധേ​ന​യും മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത​യി​ൽ നു​ഴ​ഞ്ഞ് ക​യ​റാ​ൻ ക​ഴി​യു​ന്ന​വ​രാ​ണ് ഹാ​ക്ക​ർ​മാ​ർ. ഫ്രീ ​വൈ​ഫൈ എ​ന്ന ഓ​ഫ​ർ വ​ഴി ധാ​രാ​ളം ഇ​ര​ക​ളെ ഇ​വ​ർ കെ​ണി​യി​ൽ വീ​ഴ്ത്തി​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.

സൗ​ജ​ന്യ​മാ​യി കി​ട്ടു​ന്ന പ​രി​ച​യ​മി​ല്ലാ​ത്ത ഹോ​ട്ട്സ്പോ​ട്ടു​വ​ഴി ചെ​യ്യു​ന്ന യു​പി​ഐ ഇ​ട​പാ​ടു​ക​ളോ, ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗോ നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ പാ​സ്‌​വേ​ഡു​ക​ളും അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ത​ട്ടി​പ്പു​കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​ണ്.

 

Related posts

Leave a Comment