റഷ്യയുടെ പ്രതികാരം; ജനപ്രിയ സാഹിത്യകാരൻ ഭീ​​​​കര​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യിൽ

മോ​​​​സ്കോ: ജ​​​​ന​​​​പ്രി​​​​യ സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ൻ ബോ​​​​റി​​​​സ് അ​​​​കു​​​​നി​​​​നെ റ​​​​ഷ്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ വി​​​​ദേ​​​​ശ ഏ​​​​ജ​​​​ന്‍റാ​​​​യി മു​​​​ദ്ര​​​​കു​​​​ത്തി. പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​ടി​​​​നെ​​​​യും റ​​​​ഷ്യ​​​​യു​​​​ടെ യു​​​​ക്രെ​​​​യ്ൻ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തെ​​​​യും വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന അ​​​​കു​​​​നി​​​​ൻ‌ ല​​​​ണ്ട​​​​നി​​​​ലാ​​​​ണു താ​​​​മ​​​​സം.

അ​​​​റു​​​​പ​​​​ത്തേ​​​​ഴു​​​​കാ​​​​ര​​​​നാ​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പേ​​​​ര് റ​​​​ഷ്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഭീ​​​​കര​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ​​​​യും സേ​​​​ന​​​​യു​​​​ടെ​​​​യും പ്ര​​​​തി​​​​ച്ഛാ​​​​യ​​​​യ്ക്കു ക​​​​ള​​​​ങ്ക​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ അ​​​​കു​​​​നി​​​​ൻ ശ്ര​​​​മി​​​​ച്ച​​​​താ​​​​യി നി​​​​യ​​​​മ മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​ഞ്ഞു.

യു​​​​ക്രെ​​​​യ്ൻ സേ​​​​ന​​​​യ്ക്കാ​​​​യി ധ​​​​ന​​​​സ​​​​മാ​​​​ഹ​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​നും അ​​​​കു​​​​നി​​​​ൻ സ​​​​ഹാ​​​​യം ന​​​​ല്കി.യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നു പി​ന്നാ​ലെ പു​ടി​ൻ ഏ​കാ​ധി​പ​തി​യാ​ണെ​ന്ന് അ​കു​നി​ന്‌ പ​റ​ഞ്ഞി​രു​ന്നു. റ​​​​ഷ്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ നി​​​​രോ​​​​ധി​​​​ച്ച അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ണ നോ​​​​വ​​​​ലു​​​​ക​​​​ൾ ബെ​​​​സ്റ്റ് സെ​​​​ല്ല​​​​റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment