ഇങ്ങനെയാണോ ഫ്രൂട്ട് കേക്ക് ഉണ്ടാക്കുന്നത്? ഞെട്ടി തരിച്ച് സോഷ്യൽ മീഡിയ

ഫ്രൂ​ട്ട് കേ​ക്ക് എ​ല്ലാ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട ഒ​രു ല​ഘു​ഭ​ക്ഷ​ണ​മാ​ണ്. യാ​ത്ര​ക​ൾ പോ​കു​മ്പോഴും ചാ​യ​യ്ക്കൊ​പ്പ​വും ഫ്രൂ​ട്ട് കേ​ക്ക് ക​ഴി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യി​ൽ ഈ ​ഫ്രൂ​ട്ട് കേ​ക്ക് ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഒ​രു വീ​ഡി​യോ​യാ​ണ് ഇപ്പോൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ൽ വ​ള​രെ വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ലാ​ണ് ഇ​വ ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ഭ​ക്ഷ​ണ​പ്രേ​മി​ക​ളി​ൽ അ​സ്വ​സ്ഥ​ത ഉ​ള​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഫ്രൂ​ട്ട് കേ​ക്ക് ഉ​ണ്ടാ​ക്കാ​നാ​യ് മാ​വ് കു​ഴയ്​ക്കു​ന്ന​ത് മു​ത​ൽ കേ​ക്ക് പാ​കം ചെ​യ്ത് മു​റി​ക്കു​ന്ന​ത് വ​രെ വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു​ണ്ട്.

ഒ​രാ​ൾ ത​ന്‍റെ ന​ഗ്ന​മാ​യ കൈ​കൊ​ണ്ട് മാ​വ് കു​ഴ​ക്കു​ന്ന​ത് കാ​ണിച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ കൈ​യു​ടെ പ​കു​തി​യി​ല​ധി​കം ഭാ​ഗ​വും മാ​വി​ലാ​ണ്. കൈ​കൊ​ണ്ട് മാ​വ് ഇ​ള​ക്കി​യ ശേ​ഷം ക​യ്യി​ലു​ള്ള ഭാ​ഗം​കൂ​ടെ തു​ട​ച്ച് അ​യാ​ൾ മാ​വി​ലെ​ക്ക് തേ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ഇ​തി​ന് ശേ​ഷം കേ​ക്കി​ന് ആ​വ​ശ്യ​മാ​യ മു​ട്ട​യു​ട​ക്കു​ന്ന​തും എ​ല്ലാം ഒ​രു ട്രേ​യി​ലേ​ക്ക് മാ​റ്റു​ന്ന​തും കാ​ണാം. അ​വ​സാ​നം കേ​ക്ക് മു​റി​ക്കു​ന്ന​ത് വ​രെ അ​യാ​ൾ ത​ന്‍റെ കൈ​യി​ൽ ഗ്ലൗ​സ് ഇ​ടാ​തെ ന​ഗ്ന​മാ​യ കൈ ​ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​രോ കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്ന​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment