ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ പ്രവേശിച്ച് ഇന്ത്യ

ഹാംഗ്ഝൗ: ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ പ്രവേശിച്ച് ഇന്ത്യ. ഒമ്പത് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി നീലപ്പട ഫൈനലിലേക്ക് മാർച്ച് ചെയ്തു.

ബംഗ്ലാദേശ് ഉയർത്തിയ 97 റണ്‍സിന്‍റെ വിജയലക്ഷ്യം 9.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധസെഞ്ചുറി നേടിയ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ സ്പിൻ ആക്രമണമാണ് ചെറിയ സ്കോറിന് ഒതുക്കിയത്. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 96 റണ്‍സെടുക്കാനെ ബംഗ്ലാദേശിനായുള്ളു. മൂന്ന് ബാറ്റ്സ്മാൻമാർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 24 റണ്‍സെടുത്ത ജാക്കർ അലിയാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ.

ഇന്ത്യയ്ക്കു വേണ്ടി സായ് കിഷോർ 12 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദർ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽത്തന്നെ തിരിച്ചടി നേരിട്ടു. കഴിഞ്ഞ മത്സരത്തിലെ സുപ്പർസ്റ്റാർ യശ്വസി ജയ്സ്വാൾ പൂജ്യത്തിനു മടങ്ങി. പിന്നാലെയെത്തിയ തിലക് വർമയും നായകൻ ഋതുരാജ് ഗെയ്ക്‌വാദും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

26 പന്തിൽ ആറു സിക്സറുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെ 55 റണ്‍സെടുത്ത തിലക് വർമയാണ് ടോപ് സ്കോറർ. 26 പന്തിൽ മൂന്ന് സിക്സറും നാല് ഫോറും ഉൾപ്പെടെ 40 റണ്‍സുമായി ഗെയ്ക്‌വാദ് തിലക് വർമയ്ക്ക് മികച്ച പിന്തുണ നല്കി.

Related posts

Leave a Comment