പ​ഠ​നം പ​രീ​ക്ഷ​ക​ൾ​ക്ക് വേ​ണ്ടി​യാവരുത്..! വിദ്യാഭ്യാസം വി​ദ്യാ​ർ​ഥി​ക​ളി​ൽ ന​ൻ​മ​യും സാം​സ്കാ​രി​ക ബോ​ധ​വും സൃ​ഷ്ടി​ക്കാ​നാ​ക​ണമെന്ന് മന്ത്രി ജി സുധാകരൻ

ആ​ല​പ്പു​ഴ: പ​രീ​ക്ഷ​ക​ൾ വി​ദ്യാ​ർ​ഥി സൗ​ഹൃ​ദ​മാ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ. പ​ഠ​നം പ​രീ​ക്ഷ​ക​ൾ​ക്ക് വേ​ണ്ടി​യാ​ക​രു​ത് വി​ദ്യാ​ർ​ഥി​ക​ളി​ൽ ന​ൻ​മ​യും സാം​സ്കാ​രി​ക ബോ​ധ​വും സൃ​ഷ്ടി​ക്കാ​നാ​ക​ണം. അ​തു​കൊ​ണ്ട് ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തേ​ക്കാ​ൾ പ​രീ​ക്ഷ​യെ ഗൗ​ര​വ​ത്തി​ൽ കാ​ണു​ക​യും ഭ​യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഈ ​അ​വ​സ്ഥ​ക്ക് മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടൂ, ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച എ​ക്സ​ല​ൻ​സി ടെ​സ്റ്റി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ ല​ജ​ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ഈ​മി അ​ബു​ഖാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ജ​ന​ത്ത​മ മു​ഹ​മ്മ​ദി​യ്യ സ്കൂ​ൾ മാ​നേ​ജ​ർ എ. ​എം. ന​സീ​ർ, കേ​ര​ള മു​സ് ലിം ​ജ​മാ​അ​ത്ത് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ന​സീ​ർ, കെ. ​അ​ബ്ദു​ൽ റ​ശീ​ദ്, സ്വ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ ജി​ല്ല​ക​ളി​ൽ എം ​നൗ​ശാ​ദ് എം​എ​ൽ​എ (കൊ​ല്ലം), കെ.​ജെ മാ​ക്സി എം​എ​ൽ​എ (എ​റ​ണാ​കു​ളം), ഡി​ഡി​ഇ, പി. ​കൃ​ഷ്ണ​ൻ (പാ​ല​ക്കാ​ട്), പ്ര​ഫ: എ ​പി അ​ബ്ദു​ൽ​വ​ഹാ​ബ് (കോ​ഴി​ക്കോ​ട്) , മു​ര​ളി പെ​രു​നെ​ല്ലി എം ​എ​ൽ എ (​തൃ​ശൂ​ർ)​അ​ഡ്വ ശ്രീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts