പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന്  അവർ അറിഞ്ഞില്ല; ചങ്ങനാശേരിയിൽ വീട്കേന്ദ്രീകരിച്ചുള്ള ചീട്ടുകളി സംഘത്തെ പൊക്കി; രണ്ടുലക്ഷത്തോളം രൂപ പോലീസ് പിടിച്ചെടുത്തു


ച​ങ്ങ​നാ​ശേ​രി: പോ​ലീ​സു​കാ​രെ വെ​ല്ലു​വി​ളി​ച്ചു വീ​ണ്ടും ജി​ല്ല​യി​ൽ ചീ​ട്ടു​ക​ളി മാ​ഫി​യ. വീ​ട്ടു​ട​മ​സ്ഥ​നു ദി​വ​സ വാ​ട​ക ന​ല്കി ചീ​ട്ടു​ക​ളി​ച്ചി​രു​ന്ന 12 അം​ഗ സം​ഘ​ത്തെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി.

1,86,000 രൂ​പ​യും വാ​ഹ​ന​ങ്ങ​ളും ഫോ​ണു​ക​ളും പ്ര​തി​ക​ളി​ൽനി​ന്ന് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.കൊ​ച്ചു​വ​ട​ക്കേ​ക്ക​ര ബാ​ബു (58), പാ​ക്കി​ൽ ശ്രീ​വ​ത്സം അ​നി​ൽ കു​മാ​ർ (50), തെ​ള്ള​കം തോ​നാ​ട്ട് ശ്യം (44), ​വേ​ളൂ​ർ ഒ​റ്റ​പ്ലാ​ക്ക​ൽ രാം​കു​മാ​ർ (38), കു​റ്റ​പ്പു​ഴ ചു​മ​ത്ര മു​ണ്ട​ക​ത്തി​ൽ ചെ​റി​യാ​ൻ (55), കൊ​ല്ലം താ​വ​നാ​ട് മ​ന്ദി​രം ര​ഞ്ജി (35), വെ​രൂ​ർ പു​തു​ശ്ശേ​രി ജ​യേ​ഷ് (28), വാ​ഴ​പ്പ​ള്ളി പാ​റാ​ശേ​രി ദി​വാ​ൻ​ജി (31), വാ​ല​ടി മ​നോ​ജ് ഭ​വ​നി​ൽ മ​ണി​ക്കു​ട്ട​ൻ(40), മു​ട്ട​ന്പ​ലം മാ​ങ്ങാ​നം മ​റ്റ​ത്തി​ൽ സു​രേ​ഷ് (58), മാ​ട​പ്പ​ള്ളി മോ​സ്കോ മ​ഠം​പ​റ​ന്പ് ര​ഞ്ജു(30), കു​റ്റ​പ്പു​ഴ ചു​മ​ത്ര കി​ഴ​ക്കേ​തി​ൽ ഷം​സു​ദ്ദീ​ൻ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​ളു​ക​ളാ​യി ഇ​വ​ർ ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, കോ​ട്ട​യം, തു​ട​ങ്ങി​യ വി​വി​ധ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ചീ​ട്ടു​ക​ളി​ച്ചി​രു​ന്നു. പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു​വെ​ന്ന​റി​ഞ്ഞാ​ൽ സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​രു സ്ഥ​ല​ത്ത് സ്ഥി​ര​മാ​യി ചീ​ട്ടു​ക​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നി​ല്ല.

ദി​വ​സേ​ന 3000 രൂ​പ വാ​ട​ക ന​ല്കി​യാ​ണ് ച​ങ്ങ​നാ​ശേ​രി വ​ട​ക്കേ​ക്ക​ര​യി​ലെ വീ​ട്ടി​ൽ ചീ​ട്ടു​ക​ളി​ച്ചി​രു​ന്ന​ത്. മ​റ്റു ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​തി​ൽ കൂ​ടു​ത​ൽ വാ​ട​ക​യാ​ണ് സം​ഘം ന​ല്കി​യി​രു​ന്ന​ത്.

വീ​ടു​ക​ളി​ൽ ആ​ളു​ക​ൾ എ​ത്തു​ന്പോ​ൾ ആ​ർ​ക്കും സം​ശ​യം തോ​ന്നു​മാ​യി​രു​ന്നി​ല്ല. ഇ​തു മു​ത​ലെ​ടു​ത്താ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. മി​ക്ക​പ്പോ​ഴും രാ​വി​ലെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു അ​ന്ന​ത്തെ ചീ​ട്ടു​ക​ളി കേ​ന്ദ്രം ഏ​താ​ണെ​ന്ന് അ​റി​യി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ഇ​വ​ർ ചീ​ട്ടു​ക​ളി​ക്കാ​നാ​യി എ​ത്തി​യി​രു​ന്ന​ത്.

കൂ​ടു​ത​ൽ ആ​ളു​ക​ൾ ഈ ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

കൂ​ടു​ത​ൽ സം​ഘ​ങ്ങ​ൾ ച​ങ്ങ​നാ​ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു ചീ​ട്ടു​ക​ളി സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

കു​റ​ച്ചു നാ​ളു​ക​ളാ​യി വ​ട​ക്കേ​ക്ക​ര​യി​ലും പു​ഴ​വാ​ത് കേ​ന്ദ്രീ​ക​രി​ച്ചും ചീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാണ് പോ​ലീ​സ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച്ഒ പ്ര​ശാ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ.​വി. പ്ര​കാ​ശ്, ര​മേ​ശ് ബാ​ബു, ആ​ന്‍റ​ണി മൈ​ക്കി​ൾ, സി​ജു കെ. ​സൈ​മ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment