സെ​പ്റ്റി​ക് മാ​ലി​ന്യം കാനയിൽ  ഒഴുക്കാനെത്തിയ  ലോ​റി  നിയന്ത്രണം വിട്ടു മ​റി​ഞ്ഞു;  ലോ​റി​ക്കാ​ർ വ​ണ്ടി ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു;  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ സെ​പ്റ്റി​ക് മാ​ലി​ന്യം ത​ട്ടാ​നെ​ത്തി​യ ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വീ​ട്ടു​മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്ത് മ​റി​ഞ്ഞു. ഇ​തെ​ത്തു​ട​ർ​ന്ന് ലോ​റി​ക്കാ​ർ വ​ണ്ടി ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. ഇ​ന്നു​പു​ല​ർ​ച്ചെ തൃ​ശൂ​ർ വ​ട​ക്കേ​ച്ചി​റ​യ്ക്കും തൃ​ശൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നും ഇ​ട​യി​ലു​ള്ള കാ​ന​യി​ലേ​ക്ക് സെ​പ്റ്റി​ക് മാ​ലി​ന്യം ത​ട്ടാ​നെ​ത്തി​യ ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

ഇ​വി​ടെ​യു​ള്ള കാ​ന​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടാ​നെ​ത്തി​യ​താ​ണെ​ന്ന് ക​രു​തു​ന്നു. ലോ​റി പി​ന്നി​ലേ​ക്ക് എ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീടി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്ത് വ​ണ്ടി ചെ​രി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ ആ​രും പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വ​ണ്ടി മ​റി​ഞ്ഞ​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും സ​മീ​പ​ത്തും സെ​പ്റ്റി​ക് മാ​ലി​ന്യം അ​ർ​ധ​രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യും കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്ന സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. മ​റി​ഞ്ഞ വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി പോ​സ്റ്റ​ർ പ​തി​ച്ചു. ന​ഗ​രം ന​ര​മാ​ക്കു​ന്ന ക​ക്കൂ​സ് മാ​ലി​ന്യ മാ​ഫി​യ​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts