മന്ത്രിയാകാനുള്ള ആദ്യടേമിൽ നിന്ന് ഗണേഷിനെ വെട്ടിയതോ? മാറ്റത്തിന് പിന്നിൽ ബാലകൃഷ്ണപിള്ള‍യുടെ വിൽപത്രവുമായി ബന്ധപ്പെട്ട ചില തിരിമറികൾ? പുറത്ത് വരുന്ന സൂചനകൾ ഇങ്ങനെ…

ഗ​ണേ​ഷി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് സൂ​ച​ന; ബാലകൃഷ്ണപിള്ളയുടെ വിൽപത്രവുമായി ബന്ധപ്പെട്ട് പരാതിയുമായി മൂത്ത മകൾ രംഗത്ത്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ ആ​ദ്യ ടേ​മി​ൽ നി​ന്ന് കെ.​ബി ഗ​ണേ​ഷ് കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​ത് കു​ടും​ബ​ത്തി​ലെ സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്നെ​ന്ന് സൂ​ച​ന.

അ​ന്ത​രി​ച്ച പി​താ​വ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ വി​ൽ​പ്പത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ത​ർ​ക്ക​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ വി​ൽ​പ്പ​ത്ര​ത്തെ ചൊ​ല്ലി​യു​ള്ള പ​രാ​തി​ക​ളു​മാ​യി ഗ​ണേ​ഷി​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി ഉ​ഷ മോ​ഹ​ൻ​ദാ​സാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​യും സി​പി​എം നേ​തൃ​ത്വ​ത്തെ​യും ക​ണ്ട​ത്.

വി​ല്‍​പ്പത്ര​ത്തി​ല്‍ സ​ഹോ​ദ​രി ഉ​ഷ​യ്ക്ക് വേ​ണ്ടി സ്വ​ത്ത് ഭാ​ഗം വെ​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല. ഗ​ണേ​ഷാ​ണ് ഈ ​തി​രി​മ​റി​ക്കു പി​ന്നി​ലെ​ന്നാ​ണ് അ​വ​ർ സം​ശ​യി​ക്കു​ന്ന​ത്.

ത​ർ​ക്കം പ​രി​ഹ​രി​ച്ച ശേ​ഷം ഗ​ണേ​ഷി​നെ മ​ന്ത്രി​യാ​ക്കാ​മെ​ന്ന് സി​പി​എം തീ​രു​മാ​നി​ച്ച​ത് ഈ ​പ​രാ​തി​യെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളോ​ട് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഗ​ണേ​ഷ് പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ളി​ൽ അ​തൃ​പ്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment