ഡ്രിപ്പിട്ട് കിടത്തിയ രോഗി കിടക്കയില്‍ നിന്ന് ചാടിയെണീറ്റ് നടത്തിയത് തട്ടുപൊളിപ്പന്‍ ഡാന്‍സ് ! എന്നാല്‍ ഉഡായിപ്പ് പൊളിച്ചടുക്കി സോഷ്യല്‍ മീഡിയയിലെ വിരുതന്‍മാര്‍…

നവരാത്രി ദിവസങ്ങളില്‍ നോര്‍ത്തിന്ത്യയിലെങ്ങും ആഘോഷമാണ്. പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ഗുജറാത്തികള്‍ കളിക്കുന്ന നൃത്തമാണ് ഗര്‍ബ. നവരാത്രി ദിവസങ്ങളില്‍ ഗുജറാത്തികള്‍ക്ക് ഒഴിച്ചു കൂട്ടാനാവാത്ത ഒന്നാണ് ഈ നൃത്തം.ഇത്തരത്തില്‍ ഗുജറാത്തികളുടെ ഗര്‍ബ പ്രേമം വിളിച്ചോതുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലയാരിക്കുന്നത്.

ആശുപത്രിക്കിടക്കയില്‍നിന്ന് രോഗി കൈയ്യില്‍ കുത്തിയ ട്രിപ്പുമായി വന്ന് ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോ. ഇതിനാല്‍ തന്നെ വീഡിയോ തരംഗമായി മാറിയിരുന്നു. എന്നാല്‍ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ് ഇപ്പോള്‍. വീഡിയോ വൈറലായതോടെയാണ് ഇതിനു പിന്നിലെ തട്ടിപ്പ് പ്രേക്ഷകര്‍ ചികഞ്ഞെടുത്തത്. അടുത്ത് നില്‍ക്കുന്ന ആള്‍ ശരീരത്തില്‍ ഇലകള്‍ അണിഞ്ഞിട്ടുണ്ടെന്നും ഇത് യഥാര്‍ത്ഥ ഗര്‍ബ നൃത്ത വീഡിയോയല്ല ഫാന്‍സി ഡ്രസ് മത്സരമാണെന്നുമാണ് ചിലര്‍ പ്രതികരിച്ചത്.

Related posts