ഗരുഡരത്നം സൂക്ഷിക്കുന്നത് നാലു മന്ത്രിമാർ! ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി ഭാര്യ പണം നല്‍കി; ജ്യോത്സ്യൻ കൊണ്ടുപോയത് 12 ലക്ഷം

ക​ണ്ണൂ​ർ: വരാൻ പോകുന്ന വാ​ഹ​ന​പ​ക​ട​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെടുത്താൻ ഗ​രു​ഡ​ര​ത്ന​ത്തി​നു ക​ഴി​യു​മെ​ന്നു ജ്യോത്സ്യൻ പറഞ്ഞപ്പോൾ വീട്ടുകാർ വിശ്വസിച്ചു.

അതോടെ പോയത് പന്ത്രണ്ടു ലക്ഷത്തോളം രൂപ. ക​ണ്ണൂ​രി​ൽ ജ്യോ​ത്സ്യ​ൻ 11,75,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​തായാണ് വീട്ടുകാർ പരാതി കൊടുത്തിരിക്കുന്നത്.

കൊ​റ്റാ​ളി സ്വ​ദേ​ശി മൊ​ബി​ൻ ച​ന്ദാ​ണ് ക​ണ്ണാ​ടി​പ്പ​റ​ന്പ് സ്വ​ദേ​ശി​യാ​യ ജ്യോ​ത്സ്യ​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്.

ശു​ഭ​ മു​ഹൂ​ർ​ത്ത​ത്തിനു സ​മീ​പി​ക്കു​ക എ​ന്ന പ​ര​സ്യം ക​ണ്ടാ​ണ് മൊ​ബി​നും ഭാ​ര്യ​യും പു​തി​യ വീ​ടി​നാ​യി കു​റ്റി​യ​ടി​ക്കു​ന്ന​തിനു മു​ഹൂ​ർ​ത്തം കു​റി​ക്കാ​നാ​യി ജോ​ത്സ്യ​നെ സ​മീ​പി​ച്ച​ത്.

അപകട ഭീതി

എ​ന്നാ​ൽ, മൊ​ബി​നു വാ​ഹ​ന​പ​ക​ട​ത്തി​ൽ മ​ര​ണ​മു​ണ്ടാ​കു​മെന്നു ത​ന്‍റെ അ​ത്ഭു​ത സി​ദ്ധി​യി​ൽ തെ​ളി​ഞ്ഞു കാ​ണു​ന്നു​വെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു ഭ​യ​പ്പെ​ടു​ത്തി.

വാ​ഹ​നാ​പ​ക​ട മ​ര​ണം ത​ട​യാ​ൻ ശ​ക്തി​യു​ള്ള ഗ​രു​ഡര​ത്ന​മെ​ന്ന അ​ത്ഭു​തര​ത്നം ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും ഇ​തു​പ​യോ​ഗി​ച്ചാ​ൽ ദീ​ർ​ഘാ​യു​സു​ണ്ടാ​കു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

ഗ​രു​ഡ​ന്‍റെ ത​ല​യി​ൽ നി​ന്നെ​ടു​ത്ത​തു​മാ​യി കോ​ടി​ക​ൾ വി​ല​ മ​തി​ക്കു​ന്ന ഗ​രു​ഡ​ര​ത്നം പ​ത്തെ​ണ്ണം വീ​ട്ടി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും കൂ​ടാ​തെ ഓ​രോ ദി​വ​സ​വും ര​ത്നം തൊ​ട്ടു പ​ത്തു പ്രാ​വ​ശ്യം ഗ​രു​ഡ​മ​ന്ത്രം ജ​പി​ക്ക​ണ​മെ​ന്നും മൊ​ബി​ന്‍റെ ഭാ​ര്യ​യെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു.

പത്തു ലക്ഷം ചെലവ്

ഗ​രു​ഡ​ര​ത്ന​ത്തി​നു പ​ത്തു ല​ക്ഷം രൂ​പ ചെ​ല​വു​വ​രു​മെ​ന്നും പ​റ​ഞ്ഞു. ഭ​ർ​ത്താ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി ഭാ​ര്യ പ​ണം ന​ൽ​കു​ക​യാ​യി​രു​ന്നു.

കൂ​ടാ​തെ മ​ക​ന് ത​ങ്ക​ഭ​സ്മം പാ​ലി​ൽ ക​ല​ക്കി കൊ​ടു​ത്താ​ൽ അ​മാ​നു​ഷി​ക ക​ഴി​വും ഭാ​വി​യി​ൽ ഐ​എ​എ​സ് ല​ഭി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

ഇ​തി​ന് 1,25,00 രൂ​പ​യാ​ണ് ചെ​ല​വാ​യി ജോ​ത്സ്യ​ൻ പ​റ​ഞ്ഞ​ത്. വി​ദേ​ശ​ത്തു ജോ​ലി​യു​ണ്ടാ​യി​രു​ന്ന മൊ​ബി​ന് വീ​ണ്ടും വി​ദേ​ശ​ത്തു പോ​കാ​നാ​യി അ​ന്പ​തി​നാ​യി​രം രൂ​പ വി​ല​യു​ള്ള വി​ദേ​ശ​ല​ക്ഷ്മി യ​ന്ത്രം വീ​ട്ടി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും പ​റ​ഞ്ു വി​ശ്വ​സി​പ്പി​ച്ചും പണം വാങ്ങിയതായി മൊ​ബി​ൻ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നാലു മന്ത്രിമാർ!

ഗ​രു​ഡര​ത്നം ന​ൽ​കി​യ നാ​ലു പേ​ർ ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​മാ​ർ ആ​ണെ​ന്നും പ്ര​മു​ഖ​രാ​യ ബി​സ്ന​സ്മാ​ൻ​മാ​ർ വി​ദേ​ശ​ല​ക്ഷ്മി യ​ന്ത്രം അ​വ​രു​ടെ ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് ത​ങ്ങ​ളെ ജോ​ത്സ്യ​ൻ വി​ശ്വ​സി​പ്പി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ആ​ദി​വാ​സി​ക​ളി​ൽ നി​ന്നാ​ണ് ഗ​രു​ഡ​ര​ത്നം ല​ഭി​ക്കു​ന്ന​തെ​ന്നാണു ജോ​ത്സ്യ​ൻ പ​റ​ഞ്ഞ​ത്. ക​ണ്ണ​വ​ത്ത് ഓ​ഫീ​സ് ഉ​ണ്ടെ​ന്നും പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റി​ലാ​ണ് മാ​സം ക​ണ്ണ​വ​ത്തെ ഓ​ഫീ​സി​ൽ എ​ത്താ​ൻ പ​റ​ഞ്ഞത്. എന്നാൽ, ഓ​ഫീ​സി​ൽ ക​യ​റ്റാ​തെ ജോ​ത്സ്യ​ന്‍റെ വാ​ഹ​ന​ത്തി​ൽ വ​ച്ച് ആ​റു വ​ലു​തും നാ​ലു ചെറുതു​മാ​യ ര​ത്നം ത​രു​ക​യും പ​ത്ത് ല​ക്ഷ​ രൂ​പ ജോ​ത്സ്യനു കൈ​മാ​റു​ക​യും ചെ​യ്തു.​

തങ്കഭസ്മ തട്ടിപ്പ്

എ​ന്നാ​ൽ, ക​ണ്ണ​വ​ത്ത് ഇ​ങ്ങ​നെ​യൊ​രു ഓ​ഫീ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ക​ന്‍റെ ദോ​ഷം പ​രി​ഹ​രി​ക്കാ​നാ​യി ത​ങ്ക​ഭ​സ്മം ത​രി​ക​യും 1,25,000 രൂ​പ ജോ​ത്സ്യ​നു ന​ൽ​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഇ​യാ​ൾ ന​ൽ​കി​യ ത​ങ്ക​ഭ​സ്മം ക​ഴി​ച്ചു മ​ക​ന്‍റെ ക​ണ്ണി​ന്‍റെ കാ​ഴ്ചയ്ക്കു തകരാറുണ്ടായി.

തു​ട​ർ​ന്ന് ഇ​യാ​ൾ ന​ൽ​കി​യ ത​ങ്ക​ഭ​സ്മ​വും ഗ​രു​ഡ​ര​ത്ന​വും വി​ദേ​ശ​ല​ക്ഷ്മി യ​ന്ത്ര​വും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ​മാ​ണെന്നു തെ​ളി​ഞ്ഞ​തെ​ന്നും മൊ​ബി​ൻ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment