കോ​വി​ഡ് ബാ​ധി​ത​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ല; പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ

 

റാ​ന്നി: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ സം​സ്‌​ക​രി​ച്ച​താ​യി പ​രാ​തി. ജ​ണ്ടാ​യി​ക്ക​ലി​ല്‍ പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു സ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്‌​കാ​രം ന​ട​ന്ന​ത്.
റാ​ന്നി ഉ​തി​മൂ​ട് സ്വ​ദേ​ശി ക​ഴി​ഞ്ഞ 18നു ​കോ​വി​ഡ് ബാ​ധി​ത​നാ​യി കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​ക​ത്സ​യി​ലി​രി​ക്കേ 29 ന് ​മ​രി​ച്ചു.

മൃ​ത​ദേ​ഹം ജ​ണ്ടാ​യി​ക്ക​ല്‍ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​കാ​രി​ക്ക​ണ​മെ​ന്നു മ​രി​ച്ച ആ​ളു​ടെ ബ​ന്ധു പ​ഴ​വ​ങ്ങാ​ടി സെ​ക്ര​ട്ടി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ശ്്മ​ശാ​ന​ത്തി​ല്‍ അ​തി​ന് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ല്‍ സെ​ക്ര​ട്ട​റി അ​പേ​ക്ഷ നി​ര​സി​ച്ചു.

എ​ന്നാ​ല്‍ റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ ചി​ല മെം​ബ​ര്‍​മാ​ര്‍ റാ​ന്നി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഖേ​ന പ​ഴ​വ​ങ്ങാ​ടി സെ​ക്ര​ട്ട​റി​ക്ക് വീ​ണ്ടും ക​ത്ത് ന​ല്‍​കി.

സെ​ക്ര​ട്ട​റി ഈ ​ക​ത്തും പ​രി​ഗ​ണി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഒ​ത്താ​ശ​യോ​ടെ യാ​തൊ​രു കോ​വി​ഡ് മാ​ന​ദ്ധ​ങ്ങ​ളും പാ​ലി​ക്കാ​തെ ജ​ന​വാ​സ​കേ​ന്ദ്ര​മാ​യ ചാ​വ​രു​പാ​റ​യി​ലെ സെ​ല്ലി​ല്‍ സം​സ്‌​ക​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

പ​രി​സ​ര​വാ​സി​ക​ളാ​യ ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ച്ച​തോ​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന പി​പി​ഇ കി​റ്റ്ധാ​രി​ക​ള്‍ ആം​ബു​ല​ന്‍​സു​മാ​യി ര​ക്ഷ​പ്പെ​ട്ട​താ​യും പ​റ​യു​ന്നു.

സം​ഘ​ടി​ച്ച പ​രി​സ​ര​വാ​സി​ക​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക​യും, ക​ള​ക്ട​ര്‍, ഡി​എം​ഒ, റാ​ന്നി പോ​ലീ​സ് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.

പ്ര​തി​ഷേ​ധ​സ​മ​രം സി​പി​എം പ​ഴ​വ​ങ്ങാ​ടി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment