സംസ്ഥാനത്ത് എട്ടു ല​ക്ഷ​ത്തി​ല​ധി​കം പാചകവാതക ക​ണ​ക്ഷ​നു​ക​ൾ; അ​ഞ്ചു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​ല്ല

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 3.44 കോ​ടി ജ​ന​ങ്ങ​ളു​ള്ള കേ​ര​ള​ത്തി​ൽ 85.2 ല​ക്ഷം എ​ൽ​പി​ജി ക​ണ​ക്്ഷ​നു​ക​ളു​ണ്ടെ​ന്നു ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജ​ർ എ​ൻ.​പി.​അ​ര​വി​ന്ദാ​ക്ഷ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ജി​ല്ല​ക​ളി​ലു​ള്ള ഉ​പ​യോ​ഗ​വും 106.3 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ൽ 8,10,266 ഉ​പ​യോ​ക്താ​ക്ക​ളാ​യി.
സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ അ​ഞ്ചു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​ല്ല. അ​ഞ്ചു കി​ലോ​മീ​റ്റ​ർ മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ വ​രെ 27 രൂ​പ​യും 20 കി​ലോ​മീ​റ്റ​ർ വ​രെ 32 രൂ​പ​യു​മാ​ണ് പ​ര​മാ​വ​ധി വാ​ങ്ങി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ള സ​ർ​വീ​സ് ചാ​ർ​ജ്.

Related posts