ഉപതെരഞ്ഞടുപ്പുകൾ കഴഞ്ഞു; ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നുള്ള സി​ലി​ണ്ട​റിന്‍റെ വില കൂട്ടി; സിലിണ്ടറിന് 688.50 പൈസ

കൊ​ച്ചി: രാ​ജ്യ​ത്ത് പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നാ​യു​ള്ള സി​ലി​ണ്ട​റി​നു 49 രൂ​പ​യും വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​യു​ള്ള സി​ലി​ണ്ട​റി​നു 78.50 രൂ​പ​യു​മാ​ണു കൂ​ടി​യ​ത്. ഇ​തോ​ടെ ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള 14 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന്‍റെ വി​ല 688.50 രൂ​പ​യാ​യി. എ​ന്നാ​ൽ, സ​ബ്സി​ഡി​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു 190.60 രൂ​പ തി​രി​കെ അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കും.

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള 19 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് 1229.50 രൂ​പ​യു​മാ​യാ​ണു വി​ല ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.
ആ​ഗോ​ള വി​പ​ണി​യി​ൽ ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു പാ​ച​ക വാ​ത​ക വി​ല​യും വ​ർ​ധി​ച്ച​ത്.

Related posts