പെ​ര​ള​ശേ​രി​യി​ൽ  കടയുടെ മറവിൽ ഒ​റ്റ​ന​ന്പ​ർ ചൂ​താ​ട്ടം; 90,000 രൂ​പയുമായി  യു​വാ​വ് അ​റ​സ്റ്റി​ൽ


എ​ട​ക്കാ​ട്: പെ​ര​ള​ശേ​രി മൂ​ന്നു​പെ​രി​യ​യി​ൽ ഒ​റ്റ ന​ന്പ​ർ ചൂ​താ​ട്ടം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. മൂ​ന്നു​പെ​രി​യ​യി​ലെ വി.​സി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ന​ട​ത്തി​വ​രു​ന്ന വി.​സി. ഷ​മ​ൽ രാ​ജി​നെ (39) യാ​ണ് എ​ട​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ലി​ൽ നി​ന്നു 90,000 രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ക​ട​യു​ടെ മ​റ​വി​ൽ ഇ​യാ​ൾ ഒ​റ്റ ന​ന്പ​ർ ചൂ​താ​ട്ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഓ​ൺ​ലൈ​ൻ ലോ​ട്ട​റി ത​ട്ടി​പ്പും ഒ​റ്റ ന​ന്പ​ർ ചൂ​താ​ട്ട​വും വ്യാ​പ​ക​മാ​കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​യാ​ളു​ടെ ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​റ്റ​ന​ന്പ​ർ ചൂ​താ​ട്ടം ന​ട​ത്തി​യ പ​ണം മേ​ശ​വ​ലി​പ്പി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കൂ​ടാ​തെ മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു.

Related posts