ഗായിക ഗായത്രി വിവാഹിതയായി; ഗായകനും സിത്താര്‍ വാദകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണു വരന്‍

gayathri-marriageതൃശൂര്‍: പ്രശസ്ത പിന്നണി ഗായിക ഗായത്രി അശോകന്‍ തൃശൂരില്‍ വിവാഹിതയായി. സംഗീതസംവിധായകനും ഗായകനും സിത്താര്‍ വാദകനുമായ കൊല്‍ക്കത്ത സ്വദേശി പുര്‍ബയാന്‍ ചാറ്റര്‍ജിയാണു വരന്‍. പാറമേക്കാവ് ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ഒന്നിച്ചു നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ഇന്ത്യന്‍ സംഗീതവും വെസ്‌റ്റേണ്‍ ശൈലിയും സമന്വയിപ്പിച്ചുള്ള ഫ്യൂഷന്‍ സംഗീതപരിപാടിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയിട്ടുള്ള പുര്‍ബയാന്‍ ചാറ്റര്‍ജി 15–ാം വയസില്‍ രാഷ്ട്രപതിയില്‍നിന്നു മെഡല്‍ നേടിയ സംഗീതജ്ഞനാണ്.

കര്‍ണാടക, ഹിന്ദുസ്ഥാനി സംഗീതജ്ഞ കൂടിയായ ഗായത്രി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണു പിന്നണി ഗായികയായത്. രവീന്ദ്രന്‍ മാഷിന്റെ സംഗീതസംവിധാനത്തില്‍ ആലപിച്ച ദീനദയാലോ എന്ന ആദ്യഗാനം തന്നെ ഗായത്രിക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. സസ്‌നേഹം സുമിത്ര എന്ന ചിത്രത്തിലെ എന്തേ നീ കണ്ണാ എന്ന ഗാനത്തിന് 2003ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഗായത്രിയുടെ രണ്ടാം വിവാഹമാണിത്.

Related posts