സെ​ല്‍​ഫ് മോ​ട്ടി​വേ​ഷ​നാ​ണ് എ​നി​ക്കു​ള്ള മ​രു​ന്ന്; ഗായത്രി അരുൺ

ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​വ​രു​ടെ വി​യോ​ഗം എ​ന്നും വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. അ​ച്ഛ​ന്‍റെ വേ​ര്‍​പാ​ടി​ല്‍നി​ന്നു ഞാ​ന്‍ സ​ര്‍​വൈ​വ് ചെ​യ്തോ​യെ​ന്ന് ചോ​ദി​ച്ചാ​ല്‍ അ​തെ​നി​ക്ക​റി​യി​ല്ല.
 
അ​ച്ഛ​ന്‍ എ​ന്‍റെ കൂ​ടെ​യി​ല്ലെ​ന്ന കാ​ര്യം ഞാ​ന്‍ ഓ​ര്‍​ക്കാ​റി​ല്ല. അ​ച്ഛ​ന്‍റെ സാ​ന്നി​ധ്യം എ​ന്‍റെ കൂ​ടെ ത​ന്നെ​യു​ണ്ട്. അ​ച്ഛ​ന്‍ കാ​ര​ണ​മാ​യാ​ണ് ഞാ​നൊ​രു ബു​ക്കെ​ഴു​തി​യ​ത്.
 
ഇ​പ്പോ​ഴും പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്ന​ത് അ​ച്ഛ​ന്‍ ത​ന്ന ശ​ക്തികൊ​ണ്ടാ​ണ്. അ​ച്ഛ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നി​മി​ഷ​ങ്ങ​ളെ​ല്ലാം അ​ത്ര​യും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.
 
അ​ത് ഏ​താ​ണെ​ന്ന് ചോ​ദി​ച്ചാ​ല്‍ പ​റ​യാ​ന്‍ പ​റ്റി​ല്ല. ഞാ​ന്‍ മോ​ട്ടി​വേ​ഷ​ന്‍ പു​സ്ത​ക​ങ്ങ​ളൊ​ന്നും വാ​യി​ക്കാ​റി​ല്ല. അ​ത് വാ​യി​ച്ച് മോ​ട്ടി​വേ​റ്റാ​വു​ക​യു​മി​ല്ല.
 
സെ​ല്‍​ഫ് മോ​ട്ടി​വേ​ഷ​നാ​ണ് എ​നി​ക്കു​ള്ള മ​രു​ന്ന്. ന​മ്മു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള പ​രി​ഹാ​രം മ​റ്റൊ​രാ​ള്‍​ക്ക് പ​റ​ഞ്ഞ് ത​രാ​ന്‍ സാ​ധി​ക്കി​ല്ല. അ​ത് ന​മ്മ​ള്‍ സ്വ​യം മ​ന​സി​ലാ​ക്കി പ​രി​ഹ​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. -ഗാ​യ​ത്രി അ​രു​ൺ

Related posts

Leave a Comment