യുവതി മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാകാൻ വിസമ്മതിച്ചത് എന്തുകൊണ്ട് ? ഗാസിയാബാദ് കൂട്ടബലാത്സംഗം സത്യമോ? പോലീസ് പറയുന്നത് ഇങ്ങനെ…

ന്യൂഡല്‍ഹി: ഒക്ടോബർ 18ന് ഡൽഹി സ്വദേശിനിയായ ഒരു സ്ത്രീയെ ഗാസിയാബാദിലെ ആശ്രമം റോഡിന് സമീപം അവശനിലയിൽ കണ്ടെത്തിയതോടെയാണ് കേസ് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് പോലീസ് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സ്ത്രീയെ ചണ സഞ്ചിയിൽ പൊതിഞ്ഞ് കൈയും കാലും കെട്ടി സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റിയ നിലയിലാണ് കണ്ടെത്തിയതെന്ന് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ ട്വീറ്റ് ചെയ്തിരുന്നു.

സംഭവത്തിൽ അഞ്ചുപേരിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാകാൻ യുവതി വിസമ്മതിച്ചിരുന്നു.

യുവതിയെ ആദ്യം ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാൻ വിസമ്മതിച്ചു.

മീററ്റിലെ ഒരു ആശുപത്രിയിൽ പോലും വൈദ്യപരിശോധന നടത്തിയില്ല. നിർബന്ധിച്ചതിനാൽ, സ്ത്രീയെ ഡൽഹിയിലെ ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ  വൈദ്യപരിശോധന നടത്തി.

അന്വേഷണത്തിൽ യുവതിക്ക് പരിചയമുള്ള ആസാദിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് കണ്ടെത്തി.

പിന്നാലെയുണ്ടായ സംശയത്തിൽ യുവതിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പീഡനത്തിന് പിന്നിലെ ഗൂഢാലോചനയും പുറത്തുവന്നു.

സ്ത്രീയും ബലാത്സംഗക്കേസിൽ പ്രതിചേർത്ത യുവാവും തമ്മിൽ സ്വത്ത് തർക്കത്തിൽ അകപ്പെട്ടതാണ് ഇത്തരത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ കാരണണെന്ന് പോലീസ് പറയുന്നു. 

ഗാസിയാബാദിൽ ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് ബസ് കാത്തുനിൽക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

സ്ത്രീയുടെ സഹോദരൻ ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു, അവിടെകാറിലെത്തിയ അഞ്ച് പുരുഷന്മാർ ബലാത്സംഗം ചെയ്തുവെന്നായിരുന്നു സ്ത്രീയുടെ മൊഴി.

കേസ് വ്യാജമാണെന്നും യുവതി പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും പോലീസ് വ്യക്തമാക്കി.

Related posts

Leave a Comment