വെളുത്ത ഖദറിനുള്ളിലെ കറുത്ത മനസ്..! ഗീ​താ ഗോ​പി എം​എ​ൽ​എ സ​മ​രം ന​ട​ത്തി​യ സ്ഥ​ല​ത്തു ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് “​ശു​ദ്ധി​ക്രി​യ’ ; യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ​ക്കെ​തി​രെ കേ​സ്

തൃ​ശൂ​ർ: ഗീ​താ ഗോ​പി എം​എ​ൽ​എ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ സ്ഥ​ല​ത്തു ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്. ക​ണ്ടാ​ല​റി​യാ​വു​ന്ന പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​താ​യ അ​തി​ക്ര​മം ത​ട​യു​ന്ന നി​യ​മ​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു ചേ​ർ​പ്പ് പോ​ലീ​സ് അ​റി​യി​ച്ചു.

റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എം​എ​ൽ​എ ക​ഴി​ഞ്ഞ ദി​വ​സം പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യി​രു​ന്നു. സ​മ​രം ന​ട​ത്തി എം​എ​ൽ​എ പോ​യ​തി​നു ശേ​ഷം എ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് “​ശു​ദ്ധി​ക്രി​യ’ ന​ട​ത്തു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ ന​ട​ത്തു​ന്ന​ത് നാ​ട​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ശു​ദ്ധി​ക്രി​യ എ​ന്ന പേ​രി​ൽ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഗീ​താ ഗോ​പി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി.

തൃ​ശൂ​രി​ലെ നാ​ട്ടി​ക​യി​ൽ​നി​ന്നു​ള്ള സി​പി​ഐ​യു​ടെ എം​എ​ൽ​എ​യാ​ണ് ഗീ​ത. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും ഗീ​ത ഗോ​പി അ​റി​യി​ച്ചു.

Related posts