കൊറോണ പ്രതിരോധം; നിരീക്ഷണത്തിന് ജില്ലാ പോലീസിന്‍റെ ജി​യോ ഫെ​ൻ​സിംഗ്; നിർദേശങ്ങൾ പാലിക്കാത്തവർക്ക് കർശന നടപടി

കോ​ട്ട​യം: കൊ​റോ​ണ ബാ​ധി​ത​രെയും അ​വ​രു​മാ​യി സ​ഹ​വ​സി​ച്ച​തി​ലൂ​ടെ വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ക​ഴി​യു​ന്ന​വ​രെ​യും 24 മ​ണി​ക്കൂ​റും നി​രീ​ക്ഷി​ക്കു​ന്ന സം​വി​ധാ​ന​വു​മാ​യി ജി​ല്ലാ പോ​ലീ​സ്. ജി​യോ ഫെ​ൻ​സിംഗ് എ​ന്ന പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ കൊ​റോ​ണ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​നു​ള്ള ത​യ​ാറെ​ടു​പ്പി​ലാ​ണ് പോ​ലീ​സ്.

സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​മാ​യി ജി​യോ ഫെ​ൻ​സി​ംഗ് സം​വി​ധാ​നം ന​ട​പ്പി​ല​ക്കു​ന്ന​ത് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സാ​ണ്. നി​രീ​ഷ​ണ​ത്തി​ലു​ള്ള​വ​ർ പു​റ​ത്തു ക​ട​ന്നു പൊ​തു ജ​ന​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യോ യാ​ത്ര​ചെ​യ്യു​ക​യോ ചെ​യ്താ​ൽ സൈ​ബ​ർ സെ​ല്ലി​ലു​ള്ള ജി​യോ ഫെ​ൻ​സിം​ഗ് സോ​ഫ്റ്റ് വെയ​റി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തും.

തു​ട​ർ​ന്നു കൊ​റോ​ണ സെ​ല്ലി​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും വി​വ​ര​ങ്ങ​ൾ കൈ​മാ​റും. നി​രീ​ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ജി​പി​എ​സ് ലൊ​ക്കേ​ഷ​ൻ സ​ഹി​ത​മാ​ണ് ജി​യോ ഫെ​ൻ​സിം​ഗ് വി​വി​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​ത്.

പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ദേ​ശ​ങ്ങ​ൾ പ​ാലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്.

Related posts

Leave a Comment