കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ റ​ഫ​റ​ൽ അ​ല്ലാ​ത്ത രോ​ഗി​ക​ൾ മാ​ർ​ച്ച് 31 വ​രെ മെഡി. ഒപി​യി​ൽ എ​ത്ത​രു​തെന്ന് സൂപ്രണ്ട്

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു റ​ഫ​റ​ൽ അ​ല്ലാ​ത്ത രോ​ഗി​ക​ൾ ഒ​പി​യി​ൽ എ​ത്ത​രു​തെ​ന്നും അ​ടി​യ​ന്തര​മ​ല്ലാ​ത്ത റി​വ്യൂ രോ​ഗി​ക​ൾ ഒ​പി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​തു ക​ഴി​യാ​വു​ന്ന​തും മാ​ർ​ച്ച് 31 വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

ഈ ​സ​മ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്തര ശ​സ്ത്ര​ക്രിയ​ക​ൾ മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളൂ. അ​ടി​യ​ന്തര സ്വ​ഭാ​വ​മു​ള്ള ശ​സ്ത്ര​ക്രിയ​ക​ൾ ചെ​യ്യു​ന്ന​തി​നാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ശ​സ്ത്ര​ക്രിയാ തിയ​റ്റ​റി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടു ഓ​പ്പ​റേ​ഷ​ൻ ടേ​ബി​ളാ​ണ് നി​ല​വി​ലു​ള്ള​ത്.

രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ മൂ​ന്നാ​മ​ത് ഒ​രു ടേ​ബി​ൾ കൂ​ടി ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. ട്രോ​മാ ശ​സ്ത്ര​ക്രിയ തിയ​റ്റ​റി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ എ​ച്ച്ഡി​എ​സ് സ്കീ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടു ശ​സ്ത്ര​ക്രിയ ടേ​ബി​ളു​ക​ളു​ണ്ട്.

അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​ക​ൾ വേ​ണ്ടി​വ​രു​ന്ന എ​ല്ലാ ട്രോ​മാ​കേ​സു​ക​ളും ചെ​യ്യു​ന്ന​താ​ണെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​റ്റി.​കെ. ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment