താ​​ലി​​ബാ​​ന്‍റെ മു​​ന്നേ​​റ്റം​​ ക​​ണ്ട് രാ​​ജ്യം വി​​ട്ടോ​​ടി​​പ്പോ​​യ മു​​ൻ മ​​ന്ത്രി​​യി​​പ്പോ​​ൾ ജർമനിയിൽ ഭക്ഷണമെത്തിക്കുന്ന തിരക്കിലാണ്! വാ​​ർ​​ത്ത വൈ​​റ​​ലാ​​കു​​ന്നു

ലൈയ്പ്സി​​​ഗ് (ജ​​​ർ​​​മ​​​നി): അ​​ഫ്ഗാ​​നി​​ലെ താ​​ലി​​ബാ​​ന്‍റെ മു​​ന്നേ​​റ്റം​​ ക​​ണ്ട് രാ​​ജ്യം വി​​ട്ടോ​​ടി​​പ്പോ​​യ മു​​ൻ മ​​ന്ത്രി​​യി​​പ്പോ​​ൾ ജ​​ർ​​മ​​നി​​യി​​ൽ ഭ​​ക്ഷ​​ണവി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന ജോ​​ലി​​യാ​​ണെ​​ന്ന വാ​​ർ​​ത്ത വൈ​​റ​​ലാ​​കു​​ന്നു.

2017ല്‍ ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നു വേ​​​ണ്ടി വാ​​​ര്‍ത്താവി​​​നി​​​മ​​​യ ഉ​​​പ​​​ഗ്ര​​​ഹം വി​​​ക്ഷേ​​​പി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സ​​​യ്യി​​​ദ് അ​​​ഹ്‌മദ് ഷാ ​​​സാ​​​ദ​​​ത്ത് എ​​​ന്ന അ​​​ഫ്ഗാ​​​ൻ വാ​​​ര്‍ത്താ​​​വി​​​നി​​​മ​​​യ മ​​​ന്ത്രി​​യാ​​ണ് ഇ​​​പ്പോ​​ൾ ഫു​​​ഡ് ഡെ​​​ലി​​​വ​​​റി ന​​​ട​​​ത്തി ജീ​​​വി​​​ക്കു​​ന്ന​​ത്.

തു​​​ര്‍ക്കി ചാ​​​ന​​​ൽ റി​​​പ്പോ​​​ര്‍ട്ട​​​ര്‍ അ​​​ലി ഓ​​​സ്കോ​​​ക് സ​​​യ്യി​​​ദ് ആ​​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച വാ​​ർ​​ത്ത​​യും ചി​​ത്ര​​വും ട്വീ​​​റ്റ് ചെ‍യ്ത ത്. ​

സാ​​ദ​​ത്ത് ജ​​​ര്‍മ​​​നി​​​യി​​​ലെ ലൈ യ്പ്സി​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ല്‍ ഫു​​​ഡ് ഡെ​​​ലി​​​വ​​​റി ന​​​ട​​​ത്തു​​​ന്ന​​തി​​ന്‍റെ ചി​​ത്ര​​മാ​​ണ് ട്വീ​​റ്റി​​ലു​​ള്ള​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ​താ​​​ലി​​ബാ​​​ന്‍ ഭീ​​​ക​​​ര​​​ർ മു​​​ന്നേ​​​റ്റം തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ സ​​​ര്‍ക്കാ​​​ര്‍ വീ​​​ഴു​​​മെ​​​ന്നു​​​റ​​​പ്പാ​​​തോ​​​ടെ​ സാ​​​ദ​​​ത്ത് രാ​​​ജി​​​വ​​​ച്ച് നാ​​​ടു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​ട​​ർ​​ന്ന് ജ​​​ര്‍മ​​​നി​​​യി​​​ല്‍ രാ​​​ഷ്‌​​ട്രീ​​യ അ​​​ഭ​​​യം തേ​​​ടി​.

അ​​​ഫ്ഗാ​​​നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ മൊ​​​ബൈ​​​ല്‍ നെ​​​റ്റ്‍വ​​​ര്‍ക്ക് വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​ണ് സാ​​​ദ​​​ത്ത് ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഫ്ഗാ​​​ന്‍ അം​​​ബാ​​​സ​​​ഡ​​ര്‍ മ​​​ന്‍പ്രീ​​​ത് വോ​​​റ​​​യു​​​മാ​​​യി 2017ൽ ​​കാ​​​ബൂ​​​ളി​​​ല്‍ ച​​​ര്‍ച്ച​ ന​​​ട​​​ത്തി​​​യ​​ത്.

ഇ​​​ന്ത്യ വി​​​ക്ഷേ​​​പി​​​ച്ച സൗ​​​ത്ത്‌ ഏ​​​ഷ്യ ഉ​​​പ​​​ഗ്ര​​​ഹം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​വും അ​​​ദ്ദേ​​​ഹം അ​​​ന്ന് ഒ​​​പ്പു​​​വ​​ച്ചി​​​രു​​​ന്നു.

Related posts

Leave a Comment