കറങ്ങുന്നതിനിടെ ജയന്‍റ് വീലിന്‍റെ പ്രവർത്തനം നിലച്ചു; കുടുങ്ങിയത് 50 പേർ

സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം ഒ​രു ജ​യ​ന്‍റ് വീ​ൽ റൈ​ഡ് പ്ര​വ​ർ​ത്ത​നം നി​ന്നു. ഡ​ൽ​ഹി​യി​ലെ ന​രേ​ല ഏ​രി​യ​യി​ൽ ന​ട​ന്ന ന​വ​രാ​ത്രി മേ​ള​യി​ൽ 50 പേ​ർ ഇ​രു​ന്ന ജ​യ​ന്‍റ് വീ​ലാ​ണ് പ്ര​വ​ർ​ത്ത​നം മു​ട​ക്കി​യ​ത്. രാ​ത്രി 10.30 ഓ​ടെ ച​ക്രം ക​റ​ങ്ങു​ന്ന​ത് നി​ർ​ത്തി​. തുടർന്ന് മു​ക​ളി​ലെ കൂ​ടു​ക​ളി​ലു​ള്ള​വ​ർ അ​ര​മ​ണി​ക്കൂ​റോ​ളം അ​വി​ടെ കു​ടു​ങ്ങിയിരുന്നു. ​

ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

റൈ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന 20പേരെയും രക്ഷ​പ്പെ​ടു​ത്തിയതായ് പോലീസ് അറിയിച്ചു. ഇ​തി​ൽ നാ​ല് പു​രു​ഷ​ന്മാ​രും പ​ന്ത്ര​ണ്ട് സ്ത്രീ​ക​ളും നാ​ല് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് സം​ഘാ​ട​ക​നെ​തി​രെ നി​യ​മ​ന​ട​പ​ടി എ​ടു​ത്ത​താ​യും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

കഴിഞ്ഞയിടയ്ക്ക് ഗു​ജ​റാ​ത്തി​ലെ ഒ​രു പ്രാ​ദേ​ശി​ക മേ​ള​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ മു​ടി ഫെ​റി​സ് ച​ക്ര​ത്തി​ൽ കു​ടു​ങ്ങി​യി​രു​ന്നു.  ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.  ദേ​വ​ഭൂ​മി ദ്വാ​ര​ക ജി​ല്ല​യി​ലെ ഖം​ഭാ​ലി​യ പ​ട്ട​ണ​ത്തി​ൽ ഗ​ണേ​ശ ച​തു​ർ​ത്ഥി​യ്ക്കി​ടെ ഒ​രു പ്രാ​ദേ​ശി​ക മേ​ള​യി​ലാ​ണ് സം​ഭ​വം.

ത​ല​മു​ടി കെ​ട്ടി​വ​യ്ക്കാ​തെ റൈ​ഡി​ൽ ഇ​രു​ന്ന പെ​ൺ​കു​ട്ടി ര​ണ്ട് ത​വ​ണ ക​റ​ങ്ങി​യ ശേ​ഷം ച​ക്ര​ത്തി​ന്‍റെ മാ​സ്റ്റു​ക​ളി​ലൊ​ന്നി​ൽ മു​ടി കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് നി​ല​വി​ളി​ച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ടതിനെ തുടർന്ന് റൈഡ് നിർത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു .

 

 

 

 

 

 

 

 

 

Related posts

Leave a Comment