പ​രി​ക്ക്: പാ​ണ്ഡ്യ​യ്ക്ക് ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​രം ന​ഷ്ട​മാ​യേ​ക്കും

പൂ​ന:  ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഓ​ൾ​റൗ​ണ്ട​ർ ഹ​ർ‌​ദി​ക് പാ​ണ്ഡ്യ​യ്ക്ക് അ​ടു​ത്ത മ​ത്സ​രം ന​ഷ്ട​മാ​യേ​ക്കും. ഞാ​യ​റാ​ഴ്ച ധ​രം​ശാ​ല​യി​ലാ​ണ് ഇ​ന്ത്യ- ന്യൂ​സി​ല​ൻ​ഡ് പോ​രാ​ട്ടം.

പാ​ണ്ഡ്യ​യോ​ട് ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ എ​ത്തി​ച്ചേ​രാ​ൻ ബി​സി​സി​ഐ മെ​ഡി​ക്ക​ൽ സം​ഘം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ താ​ര​ത്തെ പ​രി​ശോ​ധി​ക്കും.

വ്യാ​ഴാ​ഴ്ച ബം​ഗ്ലാ​ദേ​ശ് താ​രം ത​ൻ​സി​ദ് ഹ​സ​ന്‍റെ സ്ട്രെ​യ്റ്റ് ഡ്രൈ​വ് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പാ​ണ്ഡ്യ​യു​ടെ ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. ബാ​ൻ​ഡേ​ജ് ചു​റ്റി ക​ളി തു​ട​ർ​ന്നെ​ങ്കി​ലും വേ​ദ​ന അ​സ​ഹ​നീ​യ​മാ​യ​തോ​ടെ താ​ര​ത്തി​ന് ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ സ്കാ​നിം​ഗി​ൽ താ​ര​ത്തി​ന് ഗു​രു​ത​ര പ​രി​ക്കി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്. എ​ങ്കി​ലും അ​ടു​ത്ത മ​ത്സ​രം ന​ഷ്ട​മാ​കാ​നാ​ണ് സാ​ധ്യ​ത. ചി​കി​ത്സ​യ്ക്ക് ശേ​ഷം 29ന് ​ല​ക്നോ​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു മു​മ്പാ​യി പാ​ണ്ഡ്യ ടീ​മി​നൊ​പ്പം ചേ​രും.

Related posts

Leave a Comment