ശുചിമുറിയില്‍ പോകുന്നെന്ന് വീട്ടുകാരോട് പറഞ്ഞിട്ട് പെണ്‍കുട്ടി കാമുകന്റെ കൂടെ സ്ഥലംവിട്ടു ! നാലു ദിവസമായിട്ടും കമിതാക്കളെപ്പറ്റി യാതൊരു വിവരവുമില്ല…

അടിമാലി മങ്കടവില്‍ നിന്നു കാണാതായ കമിതാക്കള്‍ എവിടെയെന്ന് നാലു ദിവസത്തിനു ശേഷവും കണ്ടെത്താനാകാതെ പോലീസ്.

ഈ മാസം 13നാണ് ഓടയ്ക്കാസിറ്റി സ്വദേശികളായ യുവാവിനെയും യുവതിയെയും കാണാതായത്. അന്നുതന്നെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

എന്നാല്‍ ഇവരെ കാണാതായി ദിവസം നാലു കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. രാത്രി 7.15 വരെ വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി കുടുംബപ്രാഥനയ്ക്കിടെ ശുചിമുറിയില്‍ പോകുകയാണെന്നറിയിച്ചാണ് വീട് വിട്ടത്.

രാത്രി ഇരുവരും ബൈക്കില്‍ പോകുന്നത് വീടിനു സമീപത്തെ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍. 68 എ 9417 പള്‍സര്‍ ബൈക്ക് 15ന് ഇടുക്കി കരിമ്പനു സമീപം പാല്‍ക്കുളംമേട് വിനോദസഞ്ചര മേഖലയോട് ചേര്‍ന്നുള്ള വനാതിര്‍ത്തിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വനമേഖലയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 14 ന് രാവിലെ യുവാവ് സുഹൃത്തിനെ വിളിച്ച് നാടുവിടുകയാണെന്ന് അറിയിച്ചിരുന്നു.

ഇതിനു ശേഷം ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ നിശ്ചലമായി. അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു യുവാവ്. പെണ്‍കുട്ടി രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്.

Related posts

Leave a Comment