പാകിസ്ഥാന് സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വന്ന് ഒളിവില്‍ താമസിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25കാരനാണ് ബംഗളൂരുവില്‍ പിടിയിലായത്. പാകിസ്ഥാന് സ്വദേശിനിയായ ഇഖ്ര ജീവാനി എന്ന 19കാരിയെയാണ് ഇയാള്‍ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇയാള്‍ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിംഗ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായപ്പോള്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയോട് നേപ്പാളിലെത്താന്‍ ആവശ്യപ്പെട്ടു. ഇവിടെ വെച്ച് ഇരുവരും വിവാഹിതരായി. അതിനുശേഷം നേപ്പാള്‍ അതിര്‍ത്തി വഴി ബിഹാറിലെ ബിര്‍ഗഞ്ചിലും പട്നയിലുമെത്തി. പിന്നീട് ബംഗലൂരുവിലേക്കെത്തുകയായിരുന്നു. ഐഡന്റിറ്റി മറച്ചു വെച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ച പാകിസ്ഥാനി യുവതിയെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു വന്ന്…
Read MoreTag: girl
വീടിനുള്ളില്‍ ഒതുങ്ങുന്നതിലും നല്ലത് ജീവത്യാഗം ! ഒന്നാം റാങ്കുകാരിയായ അഫ്ഗാന് വിദ്യാര്‍ഥിനിയുടെ കുറിപ്പ്…
അഫ്ഗാനില്‍ താലിബാന്റെ കിരാത ഭരണകൂടം പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയെന്ന വിവരം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി മിടുക്കരായ പെണ്‍കുട്ടികളുടെ ഭാവിയാണ് ഇതോടെ ഇരുളടഞ്ഞത്.’ഇനി എന്തു ചെയ്യും എന്നറിയില്ല, എന്റെ ധൈര്യവും പ്രതീക്ഷയും നഷ്ടമായിരിക്കുന്നു. ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയാണ് ഞാന്‍. അതില്കൂടുതല് ഇവിടെ സ്ത്രീകള്‍ക്കൊന്നും ചെയ്യാനില്ല’ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിനിയുടേതാണ് ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടമായ ഈ കുറിപ്പ്. മാധ്യമ വിദ്യാര്‍ഥിനിയും എഴുത്തുകാരിയും 70 ആണ്‍കുട്ടികളുള്ള ക്ലാസില്‍ ഒന്നാംറാങ്കുകാരിയും ആയിരുന്ന വിദ്യാര്‍ഥിനിയാണ് എത്തുംപിടിയുമില്ലാത്ത ഭാവിജീവിതത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. രാജ്യത്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുറന്നുപറയുകയാണ് പലരും. ഇത് അഫ്ഗാനിസ്ഥാനിലെ ഒരു പെണ്‍കുട്ടിയുടെ മാത്രം അവസ്ഥയല്ല. എല്ലാവരുടെയും ജീവിതം ഇരുട്ടിലാകുകയാണ് എന്നും വിദ്യാര്‍ഥിനി കുറിപ്പില്‍…
Read Moreസര്‍ക്കാര്‍ സാനിറ്ററി പാഡ് നല്‍കുമോയെന്ന് വിദ്യാര്‍ഥിനി ! കോണ്ടം തരുമെന്ന് വരെ നിങ്ങള്‍ പ്രതീക്ഷിക്കുമെന്ന് ഐഎഎസ് ഓഫീസര്‍…
സാനിറ്ററി പാഡുകള്‍ വിലകുറവില്‍ നല്കാന് സര്‍ക്കാരിന് കഴിയുമോയെന്ന വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് അധിക്ഷേപകരമായ മറുപടി നല്കി ബിഹാറിലെ ഐഎഎസ് ഓഫീസര്‍. കാലക്രമേണ കോണ്ടം അടക്കമുള്ള കുടുംബാസൂത്രണ ഉപാധികളും സര്‍ക്കാര്‍ നല്കേണ്ടിവരുമോ എന്നായിരുന്നു ഓഫീസറുടെ അധിക്ഷേപം. എല്ലാം സര്‍ക്കാര്‍ ചെയ്തുതരണമെന്ന് കരുതി വെറുതെയിരിക്കുന്നത് തെറ്റാണെന്നും ഓഫീസര്‍ ഹര്‍ജോത് കൗര്‍ ബംമ്ര പറഞ്ഞു. ‘സര്‍ക്കാരിന് 20-30 രൂപയ്ക്ക് സാനിറ്ററി പാഡ് നല്കാന് കഴിയില്ലേ’ എന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ചോദ്യം. ‘നാളെ നിങ്ങള്‍ പറയും ജീന്‍സും തരാന്‍. പിന്നെയത് മനോഹരമായ ഷൂസുകള്‍ കൂടി തന്നുകൂടേ എന്നാവും. ക്രമേണ സര്‍ക്കാര്‍ കോണ്ടം ഉള്‍പ്പടെയുള്ള കുടുംബാസൂത്രണ മാര്‍ഗങ്ങളും തരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കും’. ബംമ്ര മറുപടി നല്കി. ജനങ്ങള്‍ വോട്ട് ചെയ്താണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ഇതിനിടെ വിദ്യാര്‍ത്ഥിനി ഓര്‍മ്മിപ്പിച്ചു. ‘ഇത് വിവരക്കേടിന്റെ അങ്ങേയറ്റമാണ്. വോട്ട് ചെയ്യണ്ട. ഇവിടം പാകിസ്ഥാനാവട്ടെ. നീയൊക്കെ വോട്ട് ചെയ്യുന്നത് പണത്തിനും സേവനങ്ങള്‍ക്കും വേണ്ടിയാണോ’. എന്നായിരുന്നു…
Read More22 വയസുള്ള അധ്യാപികയെ പീഡനത്തിനിരയാക്കി പ്രിന്‍സിപ്പല്‍ ! പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു…
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ 22 വയസ്സുകാരിയായ അധ്യാപികയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രിന്‍സിപ്പല്‍. യുവതിയുടെ കുടുംബം നല്കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ പീഡനദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതായും യുവതിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായും അതിജീവിതയുടെ കുടുംബം പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. രണ്ട് മാസം മുന്‍പ് സ്കൂളിലെ ജോലികളുമായി ബന്ധപ്പെട്ട് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയതിനു ശേഷം അബോധാവസ്ഥയില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഈ കാര്യം പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തി ഹോട്ടല്മുറികളിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു. ജൂലൈ…
Read Moreമുന്‍ കാമുകന്റെ അച്ഛനെ പ്രണയിച്ച് വിവാഹം കഴിച്ച് യുവതി ! താന്‍ വളരെ സന്തോഷവതിയെന്നും സിഡ്നി…
പ്രണയത്തിന് പ്രായമോ ജാതിമത,ദേശവര്ണങ്ങളോ ഒന്നും ഒരു വിഷയമല്ലെന്ന് പറയാറുണ്ട്. യുഎസിലെ ഒഹായോയില്‍ നിന്നുള്ള 27കാരിയുടെ ജീവിതം ഇതിനു ദൃഷ്ടാന്തമാണ്. തന്റെ മുന്‍ കാമുകന്റെ അച്ഛനോടാണ് സിഡ്നി ഡീന്‍ എന്ന ഈ പെണ്‍കുട്ടിയ്ക്ക് പ്രണയം തോന്നിയത്. ഒടുവില്‍ അയാളെത്തന്നെ വിവാഹം കഴിച്ച് ആ പ്രണയം സാക്ഷാത്കരിക്കുകയും ചെയ്തു. എന്നാല്‍, വിവാഹത്തോടെ തനിക്ക് സുഹൃത്തുക്കളെ നഷ്ടമായി എന്നവള്‍ പറയുന്നു. എന്നാല്‍ താന്‍ ചെയ്ത കാര്യത്തില്‍ അവള്‍ക്ക് അല്പം പോലും കുറ്റബോധമില്ല. അവളുടെ ഭര്‍ത്താവ് പോള്‍ ഒരു ട്രക്ക് ഡ്രൈവറാണ്. അയാള്‍ക്ക് പ്രായം അമ്പത്തൊന്ന്. അവര്‍ തമ്മില്‍ 24 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. വെറും ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സിഡ്നി ആദ്യമായി പോളിനെ കാണുന്നത്. പോളിന്റെ മകന്റെ കൂട്ടുകാരിയായിരുന്നു അവള് അന്ന്. പിന്നീട് ആ കൂട്ടുകാര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടു. പോളിന്റെ മകനെ കാണാന്‍ അവള് ഇടക്കിടെ അവന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ചിലപ്പോള്‍ സ്കൂള്‍…
Read Moreവീടാക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം
തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട് ആക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ കഴിയുന്ന മൂന്ന് പേരെ പിടികൂടാനുള്ള നടപടികൾ ഉൗർജിതമാക്കിയെന്ന് അയിരൂർ ഐഎസ്എച്ച്ഒ ശ്രീജേഷ് രാഷ്ട്രദീപികയോട് പറഞ്ഞു. ചെമ്മരുതി ചാവടിമുക്കിനു സമീപം കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കേസിലെ അഞ്ച് പേർ ഇപ്പോൾ റിമാൻഡിലാണ്. റമീസ്, മുനീർ, അമീർഖാൻ, അഷീബ്, അജയകുമാർ എന്നിവരാണ് പിടിയിലായത്. പിടിയിലായ മുഖ്യ പ്രതി റമീസിനെതിരെ അഞ്ച് ക്രിമിനൽ കേസുകളും മറ്റ് പ്രതികളായ മുനിറിനെതിരെയും അഷീബിനെതിരെയും നാല് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. റമീസുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയെ വീട്ടുകാർ ഈ ബന്ധത്തിൽ നിന്നും പിൻതിരിപ്പിച്ചു. ഈ വിവരം അറിഞ്ഞാണ് റമീസും സുഹൃത്തുക്കളും വ്യാഴാഴ്ച രാത്രിയിൽ മാരകായുധങ്ങളുമായി സംഘടിച്ചെത്തി പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചത്. വീട്ടിലെ പിറക് വശത്തെ വാതിൽ തകർത്ത് പെണ്‍കുട്ടിയെ കടത്തി കൊണ്ട്…
Read Moreഎസ്എഫ്ഐ നേതാവും അമ്മാവനും ചേര്‍ന്ന് മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ചു ! പ്രതികള്‍ക്കായി തിരഞ്ഞ് പോലീസ്…
കണ്ണൂരില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ അമ്മാവനെയും മരുമകനെയും പിടികൂടാനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പഴയങ്ങാടി പോലീസ് പോക്സോ കേസെടുത്തിരുന്നു. ഇതിനു ശേഷം ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. പഴയങ്ങാടി പൊലീസ് സ്റ്റേഷന് പരിധിയിലാണ് മൂന്നാം ക്ളാസ് വിദ്യാര്‍ത്ഥിനി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. സംഭവത്തില്‍ എസ്എഫ്ഐ നേതാവിനും അമ്മാവനുമെതിരേയാണ് പോക്സോ കേസെടുത്തത്. പ്രമുഖ വാദ്യകലാകാരനായ എംപി പ്രകാശന് (50), തെയ്യം കലാകാരനും മാടായി കോളജിലെ യൂണിയന് അംഗവുമായ എസ്എഫ്ഐ നേതാവ് ഉപജിത്ത് ഉപേന്ദ്രന്(18) എന്നിവര്‍ക്കെതിരേയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. പീഡനവിവരം കുട്ടി സ്കൂള്‍ അധികൃതരോട് പറയുകയും പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ലൈംഗിക ചൂഷണത്തിനിരയായ വിവരം പുറത്തറിയുന്നത്. വീട്ടില്‍ തനിച്ചുള്ള സമയത്താണ് പരിചിതരായ ഇവര്‍ കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. വിവരം പൊലീസിനെയോ…
Read Moreനിര്‍ഭയ ആവര്‍ത്തിക്കുന്നു ! ബധിരയും മൂകയുമായ പെണ്‍കുട്ടിയ്ക്ക് ക്രൂരപീഡനം; സ്വകാര്യഭാഗത്ത് മൂര്‍ച്ചയേറിയ വസ്തു കുത്തിയിറക്കി…
രാജ്യത്ത് നിര്‍ഭയ ആവര്‍ത്തിക്കുന്നു. രാജസ്ഥാനില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ പതിനാറുകാരിയാണ് ഏറ്റവും ഒടുവിലെ ഇര. ബധിരയും മൂകയുമായ പെണ്‍കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമെന്ന് ഡോക്ടര്‍മാര്‍. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മൂര്‍ച്ചയേറിയ വസ്തു കുത്തിയിറക്കിയതായി കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. ബലാത്സംഗം ചെയ്ത് റോഡിലേക്കു വലിച്ചെറിഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് എത്തിയ പോലീസാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ എത്തിയ കുട്ടിയെ വിദഗ്ധ പരിചരണത്തിനായി ജയ്പുരിലേക്കു മാറ്റിയിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂര്‍ച്ചയേറിയ വസ്തു സ്വകാര്യ ഭാഗത്തിലൂടെ കുത്തിയിറക്കിയതിനാല്‍ കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്കു പരിക്കു പറ്റയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടി അപകട നില തരണം ചെയ്തെന്നു പറയാനാവില്ല. ഗുരുതരമായ പരിക്കാണ് ആന്തരിക അവയവങ്ങള്‍ക്കു പറ്റിയിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രദേശത്തെ…
Read Moreകാമുകന്റെ ടോയ്ലറ്റില് നിന്നും യുവതിയ്ക്ക് കിട്ടിയത് ടാംപൂണ്‍ ! യുവതി സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ…
പ്രണയബന്ധം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കമിതാക്കള്‍ പല നുണകളും പരസ്പരം പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ നുണ പറഞ്ഞ ഒരു കാമുകനെ വിദഗ്ധമായി കുടുക്കിയ അനുഭവം പങ്കുവെയ്ക്കുകയാണ് ഒരു പെണ്‍കുട്ടി. കാമുകന്റെ ടോയ്ലറ്റില് നിന്നും കിട്ടിയ ടാംപൂണിന്റെ സീരിയല്‍ നമ്പര്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഇയാളെ വിദഗ്ധമായി കുടുക്കിയത്. ലോയിസ് സോന്റേഴ്സ് എന്ന ടിക്ടോക്ക് അക്കൗണ്ടിലെ വിഡിയോയിലൂടെയാണ് യുവതി സംഭവം വിശദീകരിച്ചത്. ജനുവരി മൂന്നിനായിരുന്നു 23കാരിയായ ലോയിസ് സോന്റേഴ്സ് എന്ന യുവതി വിഡിയോ പങ്കുവച്ചത്. ഏകദേശം അമ്പതുലക്ഷം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. ക്ലോസറ്റിനു സമീപത്തായി കുനിഞ്ഞിരിക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. ‘നിങ്ങളുടെ കാമുകന്റെ അലമാരയില്‍ നിന്നോ മറ്റോ ഒരു ടാംപൂണോ മസ്കാരയോ കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ. അവര്‍ അത് നിഷേധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ, നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍…
Read Moreപാഞ്ഞെത്തിയ നായ പെണ്‍കുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചു ! നായയുടെ ഉടമ അറസ്റ്റില്‍; വീഡിയോ വൈറല്‍…
പെണ്‍കുട്ടിയെ ആക്രമിക്കുന്ന വളര്‍ത്തു നായയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചെന്നൈയിലെ ഒരു ഹൗസിംഗ് കോളനിക്ക് സമീപമാണ് സംഭവം. നായയെ കണ്ട് ഭയന്ന പെണ്‍കുട്ടി പാര്‍ക്കിലേക്ക് ഓടി കയറുകയായിരുന്നു. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന നായ ആക്രമിക്കുകയായിരുന്നു. നിലത്തു വീണ പെണ്‍കുട്ടിയെ നായ കടിച്ചു കീറുന്നതും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോയിലൂടെ കാണാം. ഇതു കണ്ട സമീപവാസികള്‍ ഓടിയെത്തി നായയെ എറിഞ്ഞു ഓടിച്ച ശേഷമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നായയുടെ ഉടമയെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
Read More