ഇനിയാർക്കും ഇത്തരം ദുരന്തം ഉണ്ടാവരുത്; സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ച്ചു; 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​റ​ണം

തി​രു​വ​ന​ന്ത​പു​രം: ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ ഉ​ള്‍​പ്പ​ടെ എ​ല്ലാ വാ​ണി​ജ്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ച്ചു. വാ​തി​ലു​ക​ളി​ലോ പാ​ര്‍​ട്ടീ​ഷ്യ​ന്‍ ചെ​യ്യു​മ്പോഴോ വ​ലി​യ ക​ഷ​ണ​ങ്ങ​ളാ​യി പൊ​ട്ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ള്‍ നി​രോ​ധി​ക്കു​ന്ന​ത്.

ചി​ല്ലു വാ​തി​ലു​ക​ളി​ല്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ സ്റ്റി​ക്ക​റു​ക​ള്‍ പ​തി​പ്പി​ക്ക​ണ​മെ​ന്നും വാ​തി​ല്‍ തു​റ​ക്കേ​ണ്ട ദി​ശ എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ല്‍ വ​ലി​യ അ​ക്ഷ​ര​ങ്ങ​ളി​ല്‍ എ​ഴു​തി വ​യ്ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

നി​ല​വി​ല്‍ അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ള്‍ സ്ഥാ​പി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍ 45 ദി​വ​സ​ത്തി​ന​കം ടെ​പേ​ര്‍​ഡ്, ടെ​ഫ​ന്‍​ഡ് ഗ്ലാ​സി​ലേ​ക്ക് മാ​റാ​നും ക​ര്‍​ശ​ന​മാ​യി നി​ര്‍​ദേ​ശി​ച്ചു. പെ​രു​മ്പാ​വൂ​രി​ല്‍ പൊ​ട്ടി​ത്ത​ക​ര്‍​ന്ന ഗ്ലാ​സ് ക​ക്ഷ​ണ​ങ്ങ​ള്‍ കു​ത്തി​ക്ക​യ​റി വീ​ട്ട​മ്മ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Related posts

Leave a Comment